ശബരിമലയില്‍ പ്ലാസ്റിക് നിരോധനം
തിരുവനന്തപുരം: ശബരിമല അയ്യപ്പക്ഷേത്രത്തില്‍ പ്ലാസ്റിക് കര്‍ശനമായി നിരോധിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതായി സംസ്ഥാന ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍ സപ്തംബര്‍ 30 ചൊവാഴ്ച അറിയിച്ചു.
ഈ വര്‍ഷത്തെ മണ്ഡലം-മകരവിളക്ക് മഹോത്സവകാലത്ത് ദേവസ്വം ബോര്‍ഡ് തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെ കുറിച്ച് അറിയിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മണ്ഡലം-മകരവിളക്ക് മഹോത്സവം തുടങ്ങുന്നതിന് മുമ്പ് ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും. ഈ വര്‍ഷം ശബരിമലയിലേക്ക് 100 പുതിയ ബസുകളും 50 മിനിബസുകളും ഓടിക്കാമെന്ന് കെ എസ് ആര്‍ ടി സി സമ്മതിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പ്രധാന സ്ഥലങ്ങളില്‍ നിന്നും ശബരിമലയിലേക്ക് നേരിട്ട് ബസ് സര്‍വീസുണ്ടാവും.
ശബരിമല വികസനത്തിന് വനഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് വീണ്ടും നിവേദനം നല്‍കും. ശബരിമല ക്ഷേത്രം ഒരു പ്രാദേശിക തീര്‍ഥാടനകേന്ദ്രമല്ല. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ലക്ഷങ്ങളാണ് ശബരിമല സന്ദര്‍ശിക്കാനെത്തുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ട്.
സംസ്ഥാനത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും ദില്ലി, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും നെയ്യഭിഷേകത്തിനും മറ്റ് വഴിപാടുകള്‍ക്കുമുള്ള കൗണ്ടറുകള്‍ ദേവസ്വം ബോര്‍ഡ് തുറയ്ക്കും.
കഴിഞ്ഞ വര്‍ഷത്തെ ക്ഷേത്രത്തിലെ ഹുണ്ടി പിരിവ് ഏകദേശം 68-70 കോടി രൂപയായിരുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ബാബു പറഞ്ഞു.












Click it and Unblock the Notifications