എ വിഭാഗം തന്ത്രങ്ങള്‍ മെനയുന്നു
തിരുവനന്തപുരം: ഐ വിഭാഗം ഹൈകമാണ്ടിന് അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ ഇവരുടെ വീര്യം കുറയ്ക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് എ വിഭാഗം.
ഐ വിഭാഗം ഇതുവരെ പ്രഖ്യാപിച്ചതനും ഇനി സ്വീകരിയ്ക്കാനിടയുള്ളതുമായ എല്ലാ തന്ത്രങ്ങളെയും പാളിപ്പിയ്ക്കുന്ന വിധത്തില്‍ അവര്‍ക്കെതിരെ ആഞ്ഞടിയ്ക്കണമെന്നാണ് പ്രമുഖ എ വിഭാഗം കാരുടെ എല്ലാം ചിന്ത.
ഐ വിഭാഗം മന്ത്രിമാരെ മാറ്റുകയും ചില ഐ വിഭാഗം എം എല്‍ എ മാര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കുകയും ചെയ്താല്‍ ഐ വിഭാഗത്തെ അടക്കാനാവുമെന്നാണ് എ വിഭാഗക്കാര്‍ കരുതുന്നത്. ഇപ്പോഴുള്ള ഐ വിഭാഗം മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, കെ പി ശങ്കരന്‍ എന്നിവരെ മാറ്റി മറ്റാരെയെങ്കിലും മന്ത്രിമാരാക്കുകയാണ് പദ്ധതി. ഐ വിഭാഗത്തില്‍ നിന്ന് എ വിഭാഗത്തിലേയ്ക്ക് മാറിവരാന്‍ വിരോധമില്ലാത്ത ചിലരുണ്ട്. നേരത്തേ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍ ആലോചിച്ചപ്പോള്‍ അതിന് തയ്യാറാവാത്ത ഐ വിഭാഗം എം എല്‍ എ മാരെ ഇതിനായി പരിഗണിയ്ക്കാമെന്നാണ് എ വിഭാഗത്തെ ചാണക്യന്മാര്‍ ഉദ്ദേശിയ്ക്കുന്നത്.
ഇതിന് പുറമേ ചില ഐ വിഭാഗം എം എല്‍ എ മാര്‍ക്കെതിരെ എടുക്കാനാന്‍ ഉദ്ദേശിയ്ക്കുന്ന നടപടി സസ്പന്‍ഷന്‍ വരെ ആയേയ്ക്കും.
നേതൃമാറ്റം നടത്തണമെന്ന ഐ വിഭാഗത്തിന്റെ ആവശ്യം ഹൈകമാണ്ടിനെതിരെയുള്ള പോരാട്ടമാണെന്ന് വരുത്തി തീരുത്ത് അത് സോണിയയേയും മറ്റും ധരിപ്പിയ്ക്കുകയാണ് എ വിഭാഗത്തിന്റെ തന്ത്രം.
കെ പി സി സി പ്രസിഡണ്ട് കെ. മുരളീധരനെ ആ സ്ഥാനത്ത് നിന്ന് മാറ്റാനും ഹൈകമാണ്ടില്‍ സമ്മര്‍ദ്ദം നടത്തണമെന്നും എ വിഭാഗത്തില്‍ വാദമുണ്ട്. എന്നാല്‍ ഇതിനെ എല്ലാപേരും അംഗീകരിയ്ക്കുന്നില്ല. ഇത് കൂടുതല്‍ പ്രത്യാഖാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഇവര്‍ കരുതുന്നത്. വേണമെങ്കില്‍ തന്നെ അത് ഉടനടി വേണ്ടെന്നും വഴിയേ ആകാമെന്നും അവര്‍ കരുതുന്നു.
നവംബര്‍ 19 ഇന്ദിരാഗാന്ധിയുടെ ജന്മ ദിനമാണ്. ഇതാണ് ആന്റണിയെ മാറ്റുന്നതിനായി ഐ വിഭാഗം നല്‍കിയിരിയ്ക്കുന്ന അവസാന തീയതി. തങ്ങളാണ് ഇന്ദിരാ ഗാന്ധിയുടെ യഥാര്‍ത്ഥ അനുയായികള്‍ എന്ന് ഒന്നുകൂടി ഉറപ്പിച്ച് പ്രഖ്യാപിയ്ക്കുന്നതിന്റെ ഭാഗമായി ഐ വിഭാഗം ആ ദിവസം എറണാകുളത്ത് വന്‍ റാലിയും നടത്തുന്നുണ്ട്.












Click it and Unblock the Notifications