കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലാന്റ് പതറുന്നു

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ ടെസ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിന്റെ വിലയേറിയ മൂന്ന് വിക്കറ്റുകള്‍ വീണു. മൂന്ന് വിക്കറ്റിന് 41 റണ്‍സ് എന്ന നിലയില്‍ ന്യൂസിലാന്റ് പരുങ്ങുകയാണ്.

സഹീര്‍ ഖാനാണ് ന്യൂസിലാന്റിനെ തകര്‍ത്തത്. മൂന്ന് വിക്കറ്റുകളും സഹീര്‍ഖാന് തന്നെ.

നേരത്തെ സ്കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 500ല്‍ എത്തിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഡിക്ലയര്‍ ചെയ്തു. ദ്രാവിഡിന്റെ ഇരട്ടസെഞ്ച്വറിയ്ക്ക് പിന്നാലെ ഗാംഗുലിയും സെഞ്ച്വറി നേടി.

ദ്രാവിഡിന് ഡബിള്‍ സെഞ്ച്വറി
സമയം 1:27 പിഎം
ഒക്ടോബര്‍ 09, 2003

അഹമ്മദാബാദ്: രാഹുല്‍ ദ്രാവിഡ് ടെസ്റ് ക്രിക്കറ്റില്‍ തന്റെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറി നേടി. ന്യൂസിലാന്റിനെതിരായ ടെസ്റില്‍ രണ്ടാം ദിവസമായ ഒക്ടോബര്‍ ഒമ്പത് വ്യാഴാഴ്ച ചായസമയത്തിന് മുമ്പേ രാഹുല്‍ ദ്രാവിഡ് ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി.

ചായ സമയത്തിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച് ഏറെ വൈകാതെ ദ്രാവിഡിന്റെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. ഡാനിയേല്‍ വെട്ടോറിയുടെ പന്തില്‍ വിക്കറ്റ് കീപ്പറുടെ കയ്യിലൊതുങ്ങുമ്പോള്‍ രാഹുല്‍ ദ്രാവിഡ് 222 റണ്‍സ് നേടിയിരുന്നു.

ഗാംഗുലിയും ദ്രാവിഡും കൂടി കെട്ടിപ്പൊക്കിയ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ഇവര്‍ ഇരുവരും കൂടി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 174 റണ്‍സ് അടിച്ചെടുത്തതോടെ, ന്യൂസിലാന്റിനെതിരെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ പുതിയ റിക്കാര്‍ഡ് പിറന്നു. സിക്സറുകളും ബൗണ്ടറികളും ഒഴുക്കി അതിവേഗം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യ ഇപ്പോള്‍ അഞ്ച് വിക്കറ്റിന് 447 റണ്‍സെന്ന കൂറ്റന്‍ സ്കോറിലാണ്.

ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്
ഒക്ടോബര്‍ 09, 2003

അഹമ്മദാബാദ്: രാഹുല്‍ ദ്രാവിഡിന്റെയും ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ പിന്‍ബലത്തോടെ ന്യൂസിലാന്റിനെതിരായ ടെസ്റില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുന്നു.

കഴിഞ്ഞ ദിവസം സെഞ്ച്വറി പൂര്‍ത്തിയാക്കിയ രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍ ഇരട്ടസെഞ്ച്വറിയിലേക്ക് കുതിയ്ക്കുകയാണ്. ഒക്ടോബര്‍ ഒമ്പത് വ്യാഴാഴ്ച രാവിലെ കളി തുടങ്ങി അധികം വൈകാതെ ഇന്ത്യയ്ക്ക് വി.വി.എസ്. ലക്ഷ്മണിന്റെ വിക്കറ്റ് നഷ്ടമായി. ലക്ഷ്മണ്‍ 64 റണ്‍സെടുത്തു.

തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഗാംഗുലി ഇന്ത്യയുടെ റണ്‍നിരക്ക് കൂട്ടി. ഗാംഗുലിയുടെ പിന്തുണ കിട്ടിയതോടെ ദ്രാവിഡും പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് നീങ്ങി. ഉച്ചഭക്ഷണത്തിന് കളിനിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 320 എന്നായിരുന്നു. ലഞ്ചിന് തൊട്ട് മുമ്പ് ദ്രാവിഡ് 150 റണ്‍സ് പൂര്‍ത്തിയാക്കി.

വെട്ടോറിയെ സിക്സറിലേക്ക് പായിച്ചുകൊണ്ടും തുടര്‍ച്ചയായി ഫോറുകള്‍ നേടിക്കൊണ്ടും ദ്രാവിഡ് ഇരട്ട സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X