കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ നടപടി?

  • By Staff
Google Oneindia Malayalam News

ദില്ലി: കെ. കരുണാകരനെയും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെയും ഒഴിവാക്കി മറ്റ് ചില ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കമാന്റ് ആലോചിയ്ക്കുന്നു.

കരുണാകരനും മുരളീധരനും എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ വിമതപ്രവര്‍ത്തനം നടത്തിയതായി തെളിവില്ലെന്നാണ് കേരളത്തിലെത്തിയ നിരീക്ഷകര്‍ എല്‍.പി. സാഹി കമ്മിറ്റിയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുമൂലം കരുണാകരനെയും മുരളീധരനെയും നടപടിയില്‍ നിന്ന് ഒഴിവാക്കും. പകരം ഐ ഗ്രൂപ്പിലെ ഏതാനും നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനാണ് ആലോചന.

ഫലത്തില്‍ ഐ ഗ്രൂപ്പിനകത്ത് ഒരു പിളര്‍പ്പുണ്ടാക്കുകയാണ് ഹൈക്കമാന്റ് ലക്ഷ്യം എന്ന് വേണം കരുതാന്‍. കരുണാകരനെയും മുരളീധരനെയും ഒഴിവാക്കി, മറ്റ് ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ ശിക്ഷാനടപടിയെടുത്താല്‍ സ്വാഭാവികമായും ഒരു വിഭാഗം ഐ നേതാക്കള്‍ കരുണാകരനും മുരളിയ്ക്കും എതിരെ നീങ്ങുമെന്നാണ് ഹൈക്കമാന്റ് പ്രതീക്ഷിയ്ക്കുന്നത്. പക്ഷെ ഹൈക്കമാന്റിന്റെ ഒരു ശിക്ഷാനടപടിയും അംഗീകരിക്കേണ്ടെന്ന നിലപാടാണ് ഐ ഗ്രൂപ്പ് നേരത്തെ എടുത്തിട്ടുള്ളത്. കരുണാകരനും മുരളിയും ഈ നിലപാടില്‍ ഉറച്ചുനിന്നാല്‍ ഹൈക്കമാന്റിന് വീണ്ടും തലവേദനയാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X