കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഖ്കാരനെ കൊന്നയാള്‍ക്ക് വധശിക്ഷ

  • By Staff
Google Oneindia Malayalam News

ലോസ് ഏഞ്ചലസ്: അമേരിക്കയില്‍ സിഖുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് യു എസിലെ അരിസോണ കോടതി വധശിക്ഷ വിധിച്ചു.

2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം നടന്ന് നാല് ദിവസത്തിന് ശേഷമാണ് ബല്‍ ബീര്‍ സിംങ് സോധി (49) എന്ന സിഖ്കാരന്‍ കൊല്ലപ്പെട്ടത്. സിഖ്കാരന്റെ താടിയും തലപ്പാവും കണ്ട് അയാള്‍ അറബ് വംശജനാണെന്ന് കരുതിയാണ് അമേരിക്കക്കാരനായ ഫ്രാങ്ക് റോക്ക് (44) ഈയാളെ കൊന്നത്.

അരിസോണയിലെ സ്വന്തം പെട്രോള്‍ പമ്പിന് മുമ്പില്‍ വച്ചാണ് ബല്‍ബീര്‍ സിങ്ങിനെ ഫ്രാങ്ക് റോക്ക് കൊന്നത്. റോക്ക് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

റോക്ക് ഒരു വംശീയ വാദിയാണെന്ന് സര്‍ക്കാര്‍ വക്കീലന്മാര്‍ വാദിച്ചു. ഇദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്ന പ്രതിയുടെ വക്കീലിന്റെ വാദം തെറ്റാണെന്ന് കോടതി വ്യക്തമാക്കി. ഈ കുറ്റകൃത്യം നടത്തിയ ശേഷം മറ്റൊരു പെട്രോള്‍ പമ്പിന് നേരെയും റോക്ക് ആക്രമണം നടത്തിയതായി കൊടതി കണ്ടെത്തി. അവിടെ ഉണ്ടായിരുന്ന ലബനന്‍ കാരനും അഫ്ഗാന്‍ കുടുംബത്തിനും ആക്രമണത്തില്‍ പരിക്കേല്‍ക്കുയും ചെയ്തു.

റോക്കിനെ കൊല്ലാന്‍ വിധിച്ചതില്‍ ദുഖമുണ്ട്. ഒരാളുടെ മരണത്തില്‍ സന്തോഷിയ്ക്കുക സിഖ് കാരുടെ രീതിയല്ല. - സോധിയുടെ ഭാര്യ പറഞ്ഞു. പക്ഷേ യു എസില്‍ നീതി നടക്കുന്നു എന്നതില്‍ സന്തോഷമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X