കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ പിളര്‍ത്തില്ലെങ്കില്‍ എന്തിനും തയ്യാര്‍: ഉമ്മന്‍ചാണ്ടി

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: കോണ്‍ഗ്രസിനെ പിളര്‍ത്തുന്ന നീക്കങ്ങളില്‍നിന്ന് ഐ വിഭാഗം പിന്മാറിയാല്‍ എ വിഭാഗം എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഐ വിഭാഗം ഒക്ടോബര്‍ 19ന് റാലി നടത്തുന്നതില്‍ നിന്ന് പിന്മാറണം. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഹൈക്കമാണ്ട് നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും വേണം. ചെയ്താല്‍ കോണ്‍ഗ്രസ്സിലെ വിഭാഗീയപ്രശ്നങ്ങള്‍ അവസാനിക്കും. തൃശ്ശൂരില്‍ കരുണാകരവിരുദ്ധര്‍ സംഘടിപ്പിച്ച ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ ഏത് തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പാര്‍ട്ടി നശിക്കുമെന്ന അവസ്ഥ ഉണ്ടായപ്പോഴാണ് പ്രതികരിക്കാന്‍പോലും തീരുമാനിച്ചത്. ആരെയെങ്കിലും പുറത്താക്കാനുള്ള നടപടികള്‍ക്ക് വേണ്ടിയല്ല തങ്ങളുടെ ശ്രമമെന്നും പാര്‍ട്ടിയുടെ ഭാവിയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെയെങ്കിലും സ്ഥാനം, താല്‍പര്യം എന്നിവയേക്കാള്‍ വലുത് പാര്‍ട്ടിയാണ്.

ഉമ്മന്‍ചാണ്ടി വിഭാഗീയത വളര്‍ത്തുന്നു എന്നാണ് കെ.പി.സി.സി. പ്രസിഡണ്ട് പറയുന്നത്. ടി.വി. ഓണ്‍ ചെയ്യാന്‍ പറഞ്ഞത് ലീഡറല്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഹൈക്കമാണ്ട് ഒറ്റതിരിഞ്ഞ് പുറത്താക്കിയാല്‍ അംഗീകരിക്കില്ലെന്നാണ് മുരളീധരന്‍ പറയുന്നത്. ഹൈക്കമാണ്ടിനെ ധിക്കരിക്കുന്ന കെ.പി.സി.സി. പ്രസിഡണ്ട് തന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്ന് എങ്ങനെ മറ്റുള്ളവരോട് പറയും.

മാറാട് ഒത്തുതീര്‍പ്പിനെ വിമര്‍ശിക്കുന്ന കെ.പി.സി.സി. പ്രസിഡണ്ടിന് ജനങ്ങളെ തമ്മിലടിപ്പിച്ച് രക്തക്കളമൊരുക്കിയാലും വേണ്ടില്ല ഗ്രൂപ്പുവൈരം തീര്‍ത്താല്‍ മതിയെന്ന നിലപാടാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X