ജ്വല്ലറികള്‍ വില്‍ക്കുന്ന സ്വര്‍ണം ഗുണമില്ലാത്തത്
തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജ്വല്ലറികളും ഗുണം കുറഞ്ഞ സ്വര്‍ണമാണ് വില്‍ക്കുന്നതെന്ന് ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റാന്റേഡ്സ് ( ബി ഐ എസ് ) ഡയറക്ടര്‍ കെ. അംബരശ് പറഞ്ഞു.
മിക്ക ജ്വല്ലറികളും വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ബി ഐ എസ് മുദ്രയില്ലാത്തതാണ്. സ്വര്‍ണത്തിന്റെ ഗുണം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2000ല്‍ ആണ് സ്വര്‍ണാഭരണങ്ങള്‍ക്ക് ബി ഐ എസിന്റെ മുദ്ര നല്‍കുന്ന സംവിധാനം കൊണ്ടുവന്നത്. എന്നാല്‍ ഇത് നിര്‍ബന്ധമല്ലാത്തതിനാല്‍ മിക്ക ജ്വല്ലറികളും സ്വര്‍ണാഭരണങ്ങള്‍ ബി ഐ എസിന്റെ പരിശോധനക്ക് വിധേയമാക്കുന്നില്ല.
സ്വര്‍ണാഭരണങ്ങള്‍ ബി ഐ എസിന്റെ പരിശോധനക്ക് വിധേയമാക്കുന്നത് സംസ്ഥാനത്തെ മൂന്നോ നാലോ ജ്വല്ലറികള്‍ മാത്രമാണ്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ഗുണനിലവാരമുള്ള സ്വര്‍ണത്തിന് മാത്രമാണ് ബി ഐ എസ് മുദ്ര നല്‍കുന്നത്. ബി ഐ എസിന്റെ അംഗീകാരമുള്ള പരിശോധനാകേന്ദ്രങ്ങളിലാണ് സ്വര്‍ണത്തിന്റെ പരിശോധന നടത്തുന്നത്.
ബി ഐ എസ് ഗുണം ഉറപ്പ് വരുത്തിയ സ്വര്‍ണാഭരണങ്ങളില്‍ അഞ്ച് മുദ്രകളുണ്ടാവും. ജ്വല്ലറികളില്‍ നല്‍കുന്ന ചെറിയ ലെന്‍സ് ഉപയോഗിച്ച് ഉപഭോക്താകള്‍ക്ക് മുദ്ര പരിശോധിക്കാവുന്നതാണ്.
കേരളത്തില്‍ മൂന്ന് സ്വര്‍ണ പരിശോധനാ കേന്ദ്രങ്ങളാണുള്ളത്. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലാണ് ഇവ.
അതേ സമയം സര്‍ട്ടിഫിക്കേഷന് ഉയര്‍ന്ന തുക നല്‍കേണ്ടതു കൊണ്ടാണ് ബി ഐ എസിന്റെ സര്‍ട്ടിഫിക്കറ്റ് തേടാത്തതെന്ന് ചില ജ്വല്ലറിയുടമകള്‍ പറഞ്ഞു. പ്രാഥമിക അപേക്ഷക്കുള്ള ഫീസ് 5000 രൂപയും സര്‍ട്ടിഫിക്കേഷന്‍ ഫീസ് ഒരു വര്‍ഷത്തില്‍ 25,800 രൂപയുമാണ്.












Click it and Unblock the Notifications