Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല തീര്‍ഥാടകര്‍ ബുദ്ധിമുട്ടിലാവും

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് കാലത്ത് സ്ഥാപിക്കുന്ന കടകളെയും ഹോട്ടലുകളെയും കുറിച്ച് തീരുമാനമാവാത്തത് എരുമേലിയില്‍ നിന്ന് ശബരിമല സന്നിധാനത്തിലേക്ക് മല കയറുന്ന തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

1999 മുതല്‍ പരിസ്ഥിതി വികസന സമിതികളാണ് തീര്‍ഥാടകര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കുന്നതിന് ഹോട്ടലുകളും കടകളും നടത്തുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ കീഴിലാണ് പരിസ്ഥിതി വികസന സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന് ഒരു ഡയറക്ടറില്ലാത്തതു മൂലം ജൂണ്‍ മുതല്‍ ഈ സമിതികള്‍ പ്രവര്‍ത്തിക്കുന്നില്ല.

ലോകബാങ്ക് സഹായത്തോടെ വനം വകുപ്പാണ് 1999ല്‍ പരിസ്ഥിതി വികസന സമിതികള്‍ സ്ഥാപിച്ചത്. വനമേഖലയിലുള്ള ആദിവാസികള്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്തുന്നതിനും വനം സംരക്ഷിക്കുന്നതിനുമാണ് പരിസ്ഥിതി വികസന സമിതികള്‍ രൂപീകരിച്ചത്.

പെരിയാര്‍ ടൈഗര്‍ റിസര്‍വിന് ഒരു സ്ഥിരം ഡയറക്ടറെ നിയമിക്കാത്തതാണ് സമിതികളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയിരിക്കുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ ആദ്യവാരത്തില്‍ ഹോട്ടലുകളും ചായക്കടകളും മറ്റ് കടകളും സ്ഥാപിക്കുന്നത് സംബന്ധിച്ച് സമിതികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ മുതല്‍ ഇതുവരെ സമിതികളുടെ യോഗം നടന്നിട്ടില്ല.

99 ശതമാനം കടകളും നടത്തുന്നത് പരിസ്ഥിതി വികസന സമിതിയാണ്. സമിതി കടകളിട്ടില്ലെങ്കില്‍ അഴുത-ഉപ്പുപ്പാറ റൂട്ടിലൂടെ പോകുന്ന ഭക്തര്‍ കുടിവെള്ളത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടും.

ശബരിമല സീസണ്‍ തുടങ്ങാന്‍ ഇനി ഒരു മാസമേ ബാക്കിയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+