For Daily Alerts
ദാവൂദ് പാകിസ്ഥാനിലില്ലെന്ന് മന്ത്രി
ഇസ്ലാമബാദ്: അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലില്ലെന്ന് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഷെയ്ഖ് റഷിദ് അഹമ്മദ്.
ദാവൂദ് പാകിസ്ഥാന്‍ പൗരനല്ല, അയാള്‍ കറാച്ചിയില്‍ താമസിക്കുന്നുമില്ല. ദാവൂദ് എവിടെയാണെന്ന് ആരെങ്കിലും വിവരം തരികയാണെങ്കില്‍ അതിനനുസരിച്ച് നടപടിയെടുക്കും.
അധോലോക അംഗങ്ങളെന്ന് അംഗീകരിക്കപ്പെട്ടവരുമായി സര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്ന് പാക് മന്ത്രി പറഞ്ഞു.
ദാവൂദിന് അല്‍കെയ്ദയുമായി ബന്ധമുണ്ടെന്നും ഇന്ത്യയില്‍ തീവ്രവാദി അക്രമണം നടത്തുന്നതിന് ലഷ്കര്‍ ഇ-തോയിബ പോലുള്ള മുസ്ലിം തീവ്രവാദി സംഘടനകള്‍ക്ക് ദാവൂദ് സഹായം നല്‍കുന്നുണ്ടെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.