Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി പാര്‍ക്കുമായി മുത്തൂറ്റ് ഗ്രൂപ്പ്

കൊച്ചി: കൊച്ചിയിലെ സ്പെഷ്യല്‍ എക്കണോമിക് സോണില്‍ മുത്തൂറ്റ് ഗ്രൂപ്പ് ഐടി നഗരം ഉയര്‍ത്തുന്നു. 35 കോടി രൂപ ചെലവില്‍ ഒമ്പത്നിലയിലുള്ളതായിരിക്കും ഈ ഐടി കോംപ്ലക്സ്.

ഐടി കമ്പനികള്‍ക്കുള്ള ആധുനിക സൗകര്യം വാഗ്ദാനം ചെയ്യുന്ന ഇവിടെ റസ്റോറന്റ്, ആധുനിക ഫിറ്റ്നസ് ക്ലബ്, റീട്ടെയില്‍ വില്പനശാലകള്‍ എന്നിവയും ഉണ്ടായിരിക്കും. 24 മണിക്കൂര്‍ വൈദ്യുതി, കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്, 69 രാജ്യങ്ങളിലേക്ക് ബന്ധപ്പെടാവുന്ന ഉപഗ്രഹ, സമുദ്രാന്തര കേബിള്‍ ശൃംഖലകള്‍- ഇതെല്ലാമാണ് പുതിയ കെട്ടിടത്തില്‍ മുത്തൂറ്റ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്.

2003 നവമ്പറില്‍ ഈ കെട്ടിടം ഐടി കമ്പനികള്‍ക്കായി നല്കിത്തുടങ്ങും. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ജെടിസി കോര്‍പറേഷന്റെ സബ്സിഡിയറി ഗ്രൂപ്പായ ജുറോങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ ആണ് കെട്ടിടം പണിയുന്നത്.

കേരളത്തില്‍ അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മ നികത്തുന്നതാണ് ഈ സംരംഭമെന്നും ഇതിനകം വിദേശഐടി കമ്പനികള്‍ പലരും സ്ഥലത്തിനായി സമീപിച്ചുതുടങ്ങിയിട്ടുണ്ടെന്നും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എംഡി തോമസ് ജോണ്‍ മുത്തൂറ്റ് ഒക്ടോബര്‍ 28 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

24 വന്‍കിട ഐടി കമ്പനികള്‍ക്ക് പ്രവര്‍ത്തിയ്ക്കാനുള്ള സൗകര്യം ഈ കെട്ടിടത്തിലുണ്ടാകുമെന്ന് ജുറോങ് ചെയര്‍മാന്‍ ടാംഗ് ടാറ്റ് ക്വോങ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+