കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലവിതരണസംവിധാന സോഫ്റ്റ്വേര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കുറ്റമറ്റ ജലവിതരണസംവിധാനഡിസൈനും വിലമതിപ്പും ഉള്‍പ്പെട്ട സോഫ്റ്റ്വേര്‍ പുറത്തിറങ്ങുന്നു. വാട്ടര്‍കേഡ് എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്റ്റ്വേര്‍ തയ്യാറാക്കിയിരിക്കുന്നത് സോഷ്യോ എക്കണോമിക് ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയും സി-നെറ്റ് സോഫ്റ്റ്വേര്‍സും ചേര്‍ന്നാണ്.

ചെറുകിട-ഇടത്തരം കുടിവെള്ളവിതരണ പദ്ധതി നടത്തിപ്പിന് സഹായകരമാവുന്നതാണ് ഈ സോഫ്റ്റ്വേര്‍. ഇപ്പോള്‍ 20 ചെറുകിട കുടിവെള്ളവിതരണ പദ്ധതികളില്‍ ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ചുവരുന്നു.

ഒക്ടോബര്‍ 29 ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ ജലസേചന മന്ത്രി ടി.എം. ജേക്കബ് ഈ സോഫ്റ്റ്വേര്‍ പുറത്തിറക്കും. ജലവിതരണ രംഗത്തും ജനാരോഗ്യസംരക്ഷണരംഗത്തും വര്‍ഷങ്ങളായി നാം നേടിയ സാങ്കേതിക പരിചയത്തെ അനാവരണം ചെയ്യുന്നതാണ് ഈ സോഫ്റ്റ്വേര്‍ എന്ന് ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ് പറഞ്ഞു.

കുടിവെള്ള പദ്ധതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ രൂപകല്പന ചെയ്യുന്നതിനുള്ള കാലതാമസവും സൂക്ഷമപരിശോധനയ്ക്ക് വേണ്ടിവരുന്ന മനുഷ്യപ്രയത്നവും സമയവും ലഭിക്കുവാനും ഈ സോഫ്റ്റ്വേര്‍ സഹായിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃത്യതയോടെ കുടിവെള്ളപദ്ധതികളുടെ രൂപകല്പന, എസ്റിമേറ്റ് എന്നിവ തയ്യാറാക്കുവാനും സോഫ്റ്റ്വേര്‍ സഹായിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X