കുട്ടികളെ സ്കൂളില്‍ അയച്ചില്ലെങ്കില്‍ പിഴ
ദില്ലി: കുട്ടികളെ സ്കൂളില്‍ അയയ്ക്കാത്ത രക്ഷിതാക്കളില്‍ നിന്നും വന്‍പിഴ ഈടാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന കരട് വിദ്യാഭ്യാസ ബില്‍ തയ്യാറായി. പ്രൈമറി വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായാണ് ബില്ലില്‍ ഈ നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്വതന്ത്രവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസബില്‍ 2003 എന്നാണ് കരട് ബില്ലിന്റെ പേര്‍. ഇതിപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചര്‍ച്ചയ്ക്കായി വിതരണം ചെയ്തിരിക്കുകയാണ്. കുട്ടികള്‍ക്ക് യാതൊരുകാരണവശാലും വിദ്യാഭ്യാസം നിഷേധിക്കാന്‍ പാടില്ല എന്നതാണ് ബില്ലിലെ നിര്‍ദേശത്തിന്റെ കാതല്‍. പ്രൈമറി വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ സ്കൂളുകളെ സമീപിയ്ക്കുന്ന കുട്ടികളില്‍ നിന്ന് യാതൊരുവിധ ഫീസും ഈടാക്കരുതെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്.
കുട്ടിയെ സ്കൂളിലയക്കാത്ത രക്ഷിതാവില്‍ നിന്ന് 500 രൂപ പിഴ ഈടാക്കും. വീണ്ടും തെറ്റ് ആവര്‍ത്തിച്ചാല്‍ ഓരോ ദിവസത്തിനും 50 രൂപ വീതം പിഴ വാങ്ങും. സമ്പന്ന സ്കൂളുകളോട് 20 ശതമാനത്തോളം സീറ്റുകളില്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കണമെന്നും ബില്‍ നിര്‍ദേശിയ്ക്കുന്നു. വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടന ഭേദഗതിയുടെ അടുത്ത പടിയാണ് ഈ വിദ്യാഭ്യാസബില്‍.












Click it and Unblock the Notifications