ഹെലികോപ്റ്റര്‍ ദുരന്തം: മലയാളി മരിച്ചു
അഗത്തി: ഹെലികോപ്റ്റര്‍ കടലില്‍ വീണ് ലക്ഷദ്വീപിലെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ മലയാളി മരിച്ചു.
വിമാനത്തില്‍ യാത്ര ചെയ്തിരുന്ന കേന്ദ്ര ആസൂത്രണകമ്മീഷന്‍ ജോയിന്റ് സെക്രട്ടറിയ്ക്കും ഭാര്യയ്ക്കും നാല് ജീവനക്കാര്‍ക്കും പരിക്കേറ്റു. ലക്ഷദ്വീപ് സെക്രട്ടറേയറ്റിലെ അക്കൗണ്ട്സ് ഓഫീസറും തൃശൂര്‍ കുന്നംകുളം ആര്‍ത്താറ്റ് അഞ്ഞൂര്‍ മറോക്കി കുടുംബാംഗവുമായ ജോര്‍ജ്ജ് മറോക്കി(57) ആണ് മരിച്ചത്.
ജഡം അഞ്ഞൂരിലേക്ക് കൊണ്ടുവന്നു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയ്ക്ക് അഞ്ഞൂര്‍ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ സംസ്കരിക്കും.
വ്യാഴാഴ്ച രാവിലെ 7.45ന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെട്ട വിമാനം അഗത്തിയില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് അപകടത്തില്‍ പെട്ടത്. യന്ത്രത്തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ കടലില്‍ വീഴുകയായിരുന്നു. കോസ്റ് ഗാര്‍ഡ് കപ്പലുകളും വ്യോമസേന ഹെലികോപ്റ്ററുകളും മത്സ്യബന്ധനത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനം നടത്തി. എല്ലാവരെയും ജീവനോടെ തന്നെ കടലില്‍ നിന്ന് രക്ഷിച്ചെങ്കിലും ജോര്‍ജ്ജ് പിന്നീട് ആശുപത്രിയില്‍ മരിച്ചു.












Click it and Unblock the Notifications