കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സ്വര്‍ണ്ണവുമായി കടന്ന ഹോം നഴ്സ് പിടിയില്‍
തൃശൂര്‍: വീട്ടമ്മയെ വെട്ടിപ്പരിക്കേല്പിച്ച ശേഷം സ്വര്‍ണ്ണവുമായി കടന്ന ഹോം നഴ്സിനെ പൊലീസ് പിടികൂടി.
ഒളിവില്‍ കഴിയുകയായിരുന്ന ഹോം നഴ്സ് ആലപ്പുഴ കണ്ണാടി പുളിങ്കുന്ന് സ്വദേശിനി ജഗദമ്മയെയാണ് പൊലീസ് പിടികൂടിയത്. മണലൂര്‍ ബ്രഹ്മകുളം ഈനാശുവിന്റെ ഭാര്യ ബേബിയെയാണ് ഹോം നഴ്സ് വെട്ടിപ്പരിക്കേല്പിച്ചത്. ബേബിയുടെ സ്വര്‍ണ്ണവും വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവുമായി പിന്നീട് ഹോം നഴ്സ് മുങ്ങുകയായിരുന്നു.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജഗദമ്മയുടെ ഭര്‍ത്താവിനെ നിരീക്ഷണവലയത്തിലാക്കിയ ശേഷമാണ് പൊലീസ് ജഗദമ്മയെ പിടികൂടിയത്. ജഗദമ്മയുടെ ഭര്‍ത്താവിനെ കാണാന്‍ എത്തിയ രണ്ട് സ്ത്രീകളെ ചോദ്യം ചെയ്തപ്പോഴാണ് ജഗദമ്മയുടെ ഒളിത്താവളം കണ്ടെത്തിയത്.