കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ അജ്ഞാതര്‍; അന്വേഷണം തുടങ്ങി

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ ചില അജ്ഞാതര്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് പൊലീസ് കാര്യമായ അന്വേഷണം തുടങ്ങി.

നടതുറക്കാന്‍ ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ ചില അജ്ഞാതര്‍ സന്നിധാനം സന്ദര്‍ശിയ്ക്കുകയും ചിത്രങ്ങല്‍ എടുക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തതിനെക്കുറിച്ചാണ് പൊലീസ് അന്വേഷിയ്ക്കുന്നത്.

2003 ഒക്ടോബര്‍ 10, 11 തീയതികളിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ചിലര്‍ പമ്പയിലും സന്നിധാനത്തും എത്തിയത്. ഒക്ടോബര്‍ പത്തിന് ഉച്ചകഴിഞ്ഞ് ഒന്നരയോടെ സന്നിധാനത്ത് നടപ്പന്തലില്‍നിന്നുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച കോയമ്പത്തര്‍ സ്വദേശി ബാദല്‍ ഷെരീഫിനെപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഇയാളെ ദേവസ്വം ഗാര്‍ഡ് മുരളീധരന്‍ നായര്‍ ചോദ്യംചെയ്തു. തമിഴും ഇംഗ്ലീഷും കലര്‍ സംഭാഷണത്തില്‍ പൊരുത്തക്കേട് ഉണ്ടായിരുന്നതായി മുരളീധരന്‍ നായര്‍ പറയുന്നു. തുടര്‍ന്ന് ഇയാളെ ഗാര്‍ഡ് റൂമിലേക്ക് കൊണ്ടുപോയി വിശദമായി ചോദ്യംചെയ്തു. ഈസമയം മേല്‍ശാന്തി പെരികമന ശങ്കരനാരായണന്‍ നമ്പതിരിയും എത്തി. താന്‍ തമിഴ്നാട് വൈദ്യുതിബോര്‍ഡിലെ എഞ്ചിനീയറാണെന്നായിരുന്നു അയാള്‍ പറഞ്ഞത്. ഇത് തെളിയിയ്ക്കാന്‍ തിരിച്ചറിയല്‍ ശീട്ട് കാട്ടുകയും ചെയ്തു. എന്നാല്‍ ഈ തിരിച്ചറിയല്‍ ശീട്ട് വ്യാജമാണെന്ന് പൊലീസ് കരുതുന്നു.

തന്നോടൊപ്പം വന്ന മൂന്ന് പേര്‍ പമ്പയില്‍ ഉണ്ടെന്നും ഈയാള്‍ പറഞ്ഞു. തുടര്‍ന്നാണ് ദേവസ്വം അധികൃതര്‍ ഈയാളെ വിട്ടയച്ചത്. സ്പെഷ്യല്‍ ബ്രാഞ്ച് പോലീസിന്‍െറ പ്രാഥമിക നിരീക്ഷണത്തില്‍ കോയമ്പത്തര്‍ സ്വദേശിയെന്ന് പറയുന്ന ബാദല്‍ ഷെറീഫിന്‍െറ വെളിപ്പെടുത്തലില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടത്രെ. ബാദല്‍ ഷെറീഫ് സന്നിധാനത്തെത്തിയ ദിവസം പമ്പാ ദേവസ്വം ഗസ്റ് ഹൗസില്‍ വിശാഖപട്ടണത്തുനിുമെത്തിയ ഒരാള്‍ താമസിച്ചിരുന്നുവെന്നാണ് പോലീസിന്‍െറ കണ്ടെത്തല്‍.

ഗസ്റ് ഹൗസ് രേഖകളില്‍ ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ചേര്‍ത്തിട്ടില്ല. അസി. മാനേജര്‍ നല്‍കിയ തുണ്ടുപേപ്പറില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് സന്നിധാനത്ത് നിന്ന് രക്ഷപ്പെട്ട ബാദല്‍ ഷെരീഫ് തന്നെയാകാം ഇയാളെന്നാണ് നിഗമനം.ബാദല്‍ ഷെരീഫിന്‍െറ മടക്കയാത്രയ്ക്കുശേഷം ഒക്ടോബര്‍ 14-ന് മലപ്പുറത്തുനിന്നും പമ്പയിലെത്തിയ അഞ്ചംഗ സംഘവും കടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു. എന്നാല്‍ ഇവര്‍ വെറും സന്ദര്‍ശകരാണൊണ് പോലീസ് ഭാഷ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X