കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിലെ 2 ലക്ഷം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ പോവും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഗള്‍ഫില്‍ അവിദഗ്ധ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന രണ്ട് ലക്ഷം ഇന്ത്യക്കാര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജോലി നഷ്ടപ്പെടുമെന്ന് ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ തല്‍മിസ് അഹമ്മദ് പറഞ്ഞു.

രാജ്യത്തിന്റെ വിദേശ വരുമാനത്തില്‍ വര്‍ഷം 1800 കോടി രൂപയുടെ ഇടിവാണ് ഇതുമൂലമുണ്ടാവുക. കേരളം പോലുള്ള സംസ്ഥാനങ്ങളെ വരുമാനത്തിലെ ഈ ഇടിവ് സാരമായി ബാധിക്കും.

ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങളിലെ സ്വദേശീകരണവും അതിന്റെ ഇന്ത്യയിലെ പ്രത്യാഘാതങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലബാര്‍ ചേംബര്‍ ഒഫ് കോമേഴ്സാണ് പ്രഭാഷണം സംഘടിപ്പിച്ചത്.

ഗള്‍ഫ് പണത്തെ ആശ്രയിക്കാതെ സ്വന്തം നിലയ്ക്കുള്ള വരുമാനം ഉണ്ടാക്കുന്നതിനായി മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള അയല്‍സംസ്ഥാനങ്ങളെ മലയാളികള്‍ മാതൃകയാക്കണമെന്ന് തല്‍മിസ് പറഞ്ഞു.

തൊഴിലവസരങ്ങളില്‍ നാട്ടുകാരെ തന്നെ നിയമിക്കാനുള്ള പുതിയ നിയമങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വരുന്നുണ്ടെങ്കിലും ഗള്‍ഫില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യക്കാര്‍ മടങ്ങേണ്ട സ്ഥിതിയുണ്ടാവില്ല. ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്‍മാരില്‍ വിദഗ്ധ തൊഴിലാളികളും പ്രൊഫഷണലുകളും കുറവാണ്.

ഗള്‍ഫ് രാജ്യങ്ങളിലെ പുതിയ നയം അവിദഗ്ധ തൊഴില്‍ മേഖലയിലുള്ളവരെ മാത്രമായിരിക്കും ബാധിക്കുക. ഇന്ത്യക്കാരായ ജീവനക്കാര്‍ തങ്ങളുടെ പ്രൊഫഷണല്‍ വൈദഗ്ധ്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കണം- തല്‍മിസ് പറഞ്ഞു.

മലബാര്‍ ചേംബര്‍ ഒഫ് കോമേഴ്സ് പ്രസിഡന്റ് ജെ. എ. മജീദ് അദ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എം. രാംമോഹന്‍ കമ്മത്ത് അതിഥിയെ പരിചയപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X