കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍, രമേഷ് തിളങ്ങി; ഇന്ത്യ 9ന് 266

  • By Staff
Google Oneindia Malayalam News

മെല്‍ബണ്‍: ഇന്ത്യ-വിക്ടോറിയ ത്രിദിന മാച്ചില്‍ ആദ്യദിവസമായ നവമ്പര്‍ 25 ചൊവാഴ്ച കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്തു. കളി നിര്‍ത്തുമ്പോള്‍ 52 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേലും റണ്ണൊന്നുമെടുക്കാതെ ആശിശ് നെഹ്റയുമാണ് ക്രീസില്‍.

87 റണ്‍സെടുത്ത് പുറത്തായ സദഗോപന്‍ രമേശാണ് ടോപ് സ്കോറര്‍. സച്ചിന്‍ 80 റണ്‍സെടുത്തു. ആസ്ത്രേല്യയില്‍ ഇന്ത്യയുടെ ആദ്യ പരിശീലനമത്സരമാണിത്. ഡിസംബര്‍ നാലിനാണ് ഇന്ത്യ ആസ്ത്രേല്യയുമായി ആദ്യ ടെസ്റ് കളിക്കുക. നാല് ടെസ്റ് മത്സരങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ പരമ്പര.

സച്ചിന്‍ തിളങ്ങി; ഇന്ത്യ തകരുന്നു
നവമ്പര്‍ 25, 2003

മെല്‍ബണ്‍: ആസ്ത്രേല്യയില്‍ ആദ്യപരിശീലന ത്രിദിന മത്സരത്തില്‍ വിക്ടോറിയയ്ക്കെതിരെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തകരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും സദഗോപന്‍രമേശിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ദുര്‍ബലമായിരുന്നു. ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സേ നേടിയിട്ടുള്ളൂ.

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. പക്ഷെ ഓപ്പണര്‍മാരായ ആകാശ് ചോപ്ര(2 റണ്‍സ്), വീരേന്ദര്‍ സെവാഗ് (23 റണ്‍സ്) എന്നിവര്‍ വേഗം പുറത്തായി. പിന്നാലെ വന്ന ദ്രാവിഡ് പൂജ്യത്തിന് മടങ്ങി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എന്ന നിലയില്‍ നിന്നും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സദഗോപന്‍ രമേശും സച്ചിന്‍ ടെണ്ടുല്‍ക്കറും കൂടി ഇന്ത്യയെ കരകയറ്റി.

ടെണ്ടുല്‍ക്കര്‍ പതുക്കെയാണ് സ്കോറിംഗ് തുടങ്ങിയതെങ്കിലും വെറും 20 പന്തുകള്‍ക്കുള്ളില്‍ എട്ട് റണ്‍സില്‍ നിന്നും 41ല്‍ എത്തി. ഹാരപ്, ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് എന്നിവരാണ് ടെണ്ടുല്‍ക്കറുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. മറുതലയ്ക്കല്‍ സദഗോപന്‍ രമേശ് സാവധാനത്തില്‍ ബാറ്റ് വീശി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കെട്ടിപ്പൊക്കിയ 128 റണ്‍സ് ഇന്ത്യയെ നാണക്കേടില്‍ നിന്ന് കരകയറ്റി.

മൈക്ക് ഹസ്സി ടെണ്ടുല്‍ക്കറുടെ ക്യാച്ചെടുക്കുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173. സച്ചിന് പിന്നാലെ വന്ന ഗാംഗുലി രണ്ട് റണ്‍സെടുത്ത് മടങ്ങി.

ഇപ്പോള്‍ 67 റണ്‍സെടുത്ത സദഗോപന്‍ രമേശിനൊപ്പം പാര്‍ത്ഥിവ് പട്ടേലാണ് ക്രീസില്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X