കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവല്ല ഫലം നിര്‍ണായകം

  • By Staff
Google Oneindia Malayalam News

തിരുവല്ല: യുഡിഎഫിലെ പോര് ഒഴിവാക്കാനാവാത്ത ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ നടക്കുന്ന തിരുവല്ല ഉപതിരഞ്ഞെടുപ്പിന്റെ ഫലം കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്.

യുഡിഎഫ് സ്ഥാനാര്‍ഥി എലിസബത്ത് മാമന്‍മത്തായിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വര്‍ഗീസ് ജോര്‍ജും പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെ തിരക്കുകളിലാണ്. ബിജെപി സ്ഥാനാര്‍ഥി പ്രതാപചന്ദ്രവര്‍മയും പ്രചാരണരംഗത്ത് സജീവമായുണ്ട്.

യുഡിഎഫിന്റെ ഷുവര്‍ സീറ്റുകളിലൊന്നായ തിരുവല്ലയില്‍ മാമന്‍ മത്തായിയുടെ വിധവ എലിസബത്ത് മാമന്‍ തോല്‍ക്കുകയാണെങ്കില്‍ പ്രതിസന്ധിയില്‍ ആടിനില്‍ക്കുന്ന ആന്റണി സര്‍ക്കാരിന് അത് കനത്ത തിരിച്ചടിയാവും. എറണാകുളം ഉപതിരഞ്ഞെടുപ്പിലേറ്റ പരാജയം തിരുവല്ലയിലും ആവര്‍ത്തിക്കുകയാണെങ്കില്‍ ആന്റണിക്ക് പറഞ്ഞുനില്‍ക്കാനുള്ള സ്ഥിതി പോലും നഷ്ടപ്പെടും. മാമന്‍ മാത്യുവിന്റെ മരണം സഹതാപ തരംഗമാക്കി മാറ്റാന്‍ എലിസബത്ത് മാമന്‍ മാത്യുവിനെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥിയാക്കിയതും വിജയം ഉറപ്പാക്കാന്‍ വേണ്ടിയാണ്.

തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ഐ ഗ്രൂപ്പ് പരസ്യമായി പ്രചാരണത്തിനിറങ്ങുന്നതാണ് മറുവിഭാഗത്തിന് തലവേദനയുണ്ടാക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ കോട്ടയാണെങ്കിലും ഇവിടെ മുതിര്‍ന്ന നേതാവായ കരുണാകരനുണ്ടാക്കാവുന്ന സ്വാധീനം തള്ളിക്കളയാവുന്നതല്ല.

അതേ സമയം തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുകയാണെങ്കില്‍ എറണാകുളം തിരുവല്ലയിലും ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച ഐ ഗ്രൂപ്പ് നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങളെയാവും അത് ബാധിക്കുക. ആന്റണിക്ക് ഉത്തജേനം പകരുന്ന അത്തരമൊരു വിജയം ഉണ്ടാവാതിരിക്കാനാണ് കരുണാകര വിഭാഗം പരസ്യമായി തിരുവല്ലയില്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ഇരുമുന്നണികളും ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിലാണ്. പെന്തകോസ്ത് വിഭാഗത്തിന്റെ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. ഭര്‍ത്താവ് തുടങ്ങിവച്ച മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ ജയിപ്പിക്കണമെന്നാണ് എലിസബത്ത് മാമന്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നത്. അതേ സമയം ഭരണത്തിലെ വീഴ്ച തന്നെയാണ് ഇടതുമുന്നണിയുടെ പ്രചാരണ ആയുധം.

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും മാമന്‍ മാത്യുവാണ് തിരുവല്ലയില്‍ നിന്ന് ജയിച്ചത്. കഴിഞ്ഞ തവണ 10,000ല്‍ ഏറെയായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X