കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്‍ ഇ-ലേണിംഗ്കേന്ദ്രം കേരളത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സണ്‍ മൈക്രോസിസ്റംസ് കേരളത്തില്‍ ഇ-ലേണിംഗിനായി കേരളത്തിലെ എല്ലാ കോളെജുകളും തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന ശൃംഖലയുണ്ടാക്കും. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് മാനേജ്മെന്റ്-കേരള(ഐഐഎം-കെ)യില്‍ കഴിഞ്ഞ ദിവസം സണ്‍ മൈക്രോസിസ്റംസിന്റെ ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ഐഐഎം-കെ ഡയറക്ടര്‍ കെ.ആര്‍. ശ്രീവത്സന്‍ അറിയിച്ചതാണ് ഇക്കാര്യം. സണ്‍മൈക്രോസിസ്റംസിന്റെ ഗ്രിഡ് കംപ്യൂട്ടിംഗ് പ്ലാറ്റ് ഫോം ഉപയോഗിച്ച് കേരളത്തിലെ എല്ലാ കോളെജുകളും സര്‍വകലാശാലകളും അടുത്ത 18 മാസത്തിനുള്ളില്‍ പരസ്പരം ബന്ധിപ്പിയ്ക്കും. എല്ലായിടത്തേയും വിദ്യാഭ്യാസസൗകര്യങ്ങള്‍ കോളെജുകള്‍ക്ക് അന്യോന്യം പങ്കിടാന്‍ ഇതുവഴി കഴിയും. - ശ്രീവത്സന്‍ പറയുന്നു.

സണ്‍ മൈക്രോസിസ്റംസിന്റെ അഞ്ചാമത്തെ സംരംഭമാണ് കേരളത്തിലെ ഇ-ലേണിംഗ് കേന്ദ്രം. ഇതിന് മുമ്പ് യുകെ, ഹോങ്കോംഗ്, സിംഗപ്പൂര്‍, ന്യൂസിലാന്റ് എന്നിവിടങ്ങളിലാണ് സണ്‍ ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിലെ എഡ്യുക്കേഷന്‍ ഗ്രിഡിന് പുറമെ കേരളത്തിന്റെ അക്കാദമിക്രംഗത്തെ ഭാവിയിലെ ആവശ്യങ്ങള്‍ പരിഹരിയ്ക്കാനും സണ്‍ സഹായിക്കും. സ്വകാര്യ ടെലികോം കമ്പനികളുടെ ഓപ്റ്റിക്ഫൈബര്‍ കേബിളുകള്‍ ഈ സംരംഭത്തിന് ഉപയോഗിക്കും. ഉന്നതവിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ ഈ സംരംഭം ഏറെ ഗുണം ചെയ്യും.

ഫലത്തില്‍ കേരളത്തിന്റെ വെര്‍ച്വല്‍ യൂണിവേഴ്സിറ്റിയായി മാറും ഈ കേന്ദ്രം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X