Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുസലിമിനും മോണിക്കയ്ക്കും തടവ്

ദില്ലി: അധോലോകനായകന്‍ അബുസലിമിനെയും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മോണിക്ക ബേദിയെയും പോര്‍ച്ചുഗീസ് കോടതി ശിക്ഷിച്ചു. അബു സലിമിന് നാലര വര്‍ഷത്തെയും മോണിക്ക ബേദിയ്ക്ക് രണ്ടുവര്‍ഷത്തെയും തടവുശിക്ഷയാണ് പോര്‍ച്ചുഗീസ് കോടതി വിധിച്ചിരിക്കുന്നതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇതോടെ ഇവരെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ സാധ്യത വര്‍ധിച്ചതായും പറയപ്പെടുന്നു. ഒരു പോര്‍ച്ചുഗീസ് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വഞ്ചനയ്ക്കും കൃത്രിമരേഖകള്‍ തുടര്‍ച്ചയായി ഉപയോഗിച്ചതിനും അറസ്റിനെ എതിര്‍ത്തതിനും ആണ് അബു സലിമിന് ശിക്ഷ വിധിച്ചത്. വഞ്ചന, കൃത്രിമരേഖകളുടെ ഉപയോഗം എന്നീ കുറ്റങ്ങളാണ് മോണിക്കയുടെ മേല്‍ ചാര്‍ത്തിയിരിക്കുന്നത്.

മുംബൈയില്‍ 1993ല്‍ നടന്ന സ്ഫോടനപരമ്പരകളില്‍ പ്രതിയാണ് അബു സലിം. അന്ന് വിവിധ സ്ഫോടനങ്ങളിലായി 257 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2002 സപ്തംബര്‍ 18നാണ് അബുസലിമും മോണിക്ക ബേദിയും ലിസ്ബണില്‍ അറസ്റിലായത്. പാകിസ്ഥാനി സ്വദേശിയായ സയിദ് ഹൈദര്‍ എന്നൊരാളും ഇവരോടൊപ്പം പിടിയിലായിരുന്നു.

സലിമിനെയും മോണിക്കാ ബേദിയെയും വിട്ടുതരണമെന്ന് ഇന്ത്യ പോര്‍ച്ചുഗലിനോട് ആവശ്യപ്പെട്ടിരുന്നു. മോണിക്ക ബേദിയെ വൈകാതെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനുള്ള പ്രക്രിയകള്‍ അന്തിമഘട്ടത്തിലാണ്. ഇതിനെതുടര്‍ന്ന് അബു സലിമിനെയും വിട്ടുകിട്ടാന്‍ സാധ്യതയുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയിലേക്ക് വിട്ടുകൊടുത്താല്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തങ്ങളെ ഇന്ത്യസര്‍ക്കാരിന് വിട്ടുകൊടുക്കരുതെന്ന് സലിമും മോണിക്ക ബേദിയും പോര്‍ച്ചുഗല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+