Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് സേന 46 ഇറാഖികളെ കൊന്നു

ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ സമാറയില്‍ യുഎസ് സേന 46 ഇറാഖികളെ വെടിവച്ച് കൊന്നു. ഏറ്റുമുട്ടലില്‍ അഞ്ച് യുഎസ്സൈനികര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച സമാറയിലേക്ക് നീങ്ങുകയായിരുന്ന യുഎസ്സൈന്യത്തിന് നേരെ പലയിടത്തുനിന്നായി അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സദ്ദാം ഹുസൈന്റെ ഫിയാദീന്‍ സേനയിലെ അംഗങ്ങളാണ് ആക്രമണത്തിന്പിന്നിലെന്നാണ് യുഎസ് സൈനികവക്താവ് പറഞ്ഞത്.

രണ്ട് യുസ് സൈനികവാഹനങ്ങള്‍ക്ക്നേരെ റോഡരികില്‍ നിന്ന് അക്രമികള്‍ ബോംബുകളും ചെറിയ സ്ഫോടകവസ്തുക്കളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. സൈനികവാഹനങ്ങള്‍ പോയിക്കൊണ്ടിരുന്ന റോഡുകളില്‍ ഒന്നില്‍ ബാരിക്കേഡ് ഉയര്‍ത്തിയതിന് ശേഷം റോഡരികിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. എന്നാല്‍ യുഎസ് സേന തിരിച്ച് ശക്തമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു.

കഴിഞ്ഞ ദിവസം നടന്ന ഒരു ആക്രമണത്തില്‍ ആറ് സ്പെയിന്‍കാരും രണ്ട് ജപ്പാന്‍കാരും രണ്ട് തെക്കന്‍ കൊറിയക്കാരും ഇറാഖില്‍ കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+