Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാഫിക് പൊലീസ് സ്റേഷനുകളില്‍ റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളുടെ പരിധിയില്‍ വരുന്ന ട്രാഫിക് പൊലീസ് സ്റേഷനുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 32,000 രൂപയും രേഖകളും പിടിച്ചെടുത്തു.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളിലെ ട്രാഫിക് പൊലീസ് സ്റേഷനുകളില്‍ ഓപ്പറേഷന്‍ നവീന്‍ എന്ന പേരിലാണ് റെയ്ഡ് നടത്തിയത്. വിജിലന്‍സ് വകുപ്പ് ആദ്യമായാണ് ട്രാഫിക് സ്റേഷനുകളില്‍ റെയ്ഡ് നടത്തുന്നത്.

കണക്കില്‍ പെടാത്ത പണത്തിന് വാഹനങ്ങള്‍ രേഖകളില്ലാതെ കിടക്കുന്നതും അനധികൃതമായി വാഹനരേഖകള്‍ സൂക്ഷിച്ചിരിക്കുന്നതും അന്വേഷണം നടത്താതെ കേസുകള്‍ കെട്ടിക്കിടക്കുന്നതായും കണ്ടെത്തി.

കോഴിക്കോട് നിന്ന് 12,000 രൂപയും തിരുവനന്തപുരത്തു നിന്ന് 9,200 രൂപയും കൊച്ചിയില്‍ നിന്ന് 9,000 രൂപയും തൃശൂരില്‍ നിന്ന് 2,620 രൂപയുമാണ് പിടിച്ചെടുത്തത്. കൊല്ലം സ്റേഷനില്‍ നിന്ന് പണമൊന്നും കണ്ടെടുത്തില്ല.

54 വാഹനരേഖകളാണ് സ്റേഷനുകളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്നത്. രേഖകളില്ലാത്തെ 179 വാഹനങ്ങള്‍ സ്റേഷന്‍ പരിസരത്ത് കണ്ടെത്തി. അന്വേഷണം നടത്താതെ ആയിരത്തിലേറെ കേസുകള്‍ കെട്ടിക്കിടക്കുന്നതായി കണ്ടു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+