ആണ്‍പെണ്‍ അനുപാതം തുല്യമെന്ന് പഠനം
തിരുവനന്തപുരം: കേരളത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നുവെന്ന വാദം ശരിയല്ലെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റഡീസ് (സിഡിഎസ്) നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സിഡിഎസിലെ എം. കബീറാണ് പഠനം നടത്തിയത്. ജനിക്കുന്ന കുട്ടികളുടെ ആണ്‍പെണ്‍ അനുപാതവും കുട്ടികള്‍ക്കിടയിലെ ആണ്‍പെണ്‍ അനുപാതവും പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് സ്ത്രീപുരുഷന്‍മാരുടെ എണ്ണത്തില്‍ തുല്യതയുണ്ടെന്ന് കാണാമെന്ന് കബീറിന്റെ പഠനത്തില്‍ പറയുന്നു.
കബീര്‍ നടത്തിയ പഠനത്തില്‍ കുട്ടികളുടെ എണ്ണമെടുക്കുമ്പോള്‍ 100 പെണ്‍കുട്ടികള്‍ക്ക് 102 മുതല്‍ 107 വരെ ആണ്‍കുട്ടികളുണ്ട്. ആണ്‍കുട്ടികളുടെ മരണനിരക്ക് കൂടുതലായതിനാല്‍ 20 വയസാവുമ്പോഴേക്കും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം തുല്യമാവുന്നു.
1000 പുരുഷന്‍മാര്‍ക്ക് 1058 സ്ത്രീകളെന്ന 2001ലെ സെന്‍സസിലെ അനുപാതത്തില്‍ മാറ്റം വന്നുവെന്നും സ്ത്രീകളുടെ എണ്ണം കുറയുന്നുവെന്നുമുള്ള വാദം ശരിയല്ലെന്നുമാണ് പഠനത്തില്‍ പറയുന്നത്. ജനിക്കുന്ന കുട്ടികളുടെ ലിംഗമേതെന്ന് കണ്ടുപിടിക്കാനുള്ള സാങ്കേതികവിദ്യ ലഭ്യമല്ലാത്ത കാലത്തെ ആണ്‍പെണ്‍ അനുപാതവുമായി ഇപ്പോഴത്തെ അനുപാതം താരതമ്യം ചെയ്യുന്നതില്‍ അടിസ്ഥാനമില്ലെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
1980 മുതല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ജനിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുന്നതായി പഠനത്തില്‍ പറയുന്നു.












Click it and Unblock the Notifications