കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ തീപിടിത്തം

  • By Staff
Google Oneindia Malayalam News

ശബരിമല: സന്നിധാനത്ത് അരവണയുണ്ടാക്കുന്ന സ്റീം ചേംബറിനു സമീപം വെള്ളിയാഴ്ച രാത്രി എട്ടോടെ തീപിടിത്തം ഉണ്ടായി. ആര്‍ക്കും പരിക്കില്ല.

തീപിടിത്തത്തെ തുടര്‍ന്ന് രണ്ട് മണിയ്ക്കൂറോളം ദര്‍ശനം നിറുത്തിവച്ചു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പതിനൊന്നാം വാര്‍ഷീകത്തലേന്നായതിനാല്‍ സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു.

ഒരുമണിക്കൂറിലേറെ ശ്രമം നടത്തിയാണ് തീയണച്ചത്. ഇതോടെ സന്നിധാനത്തെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അരവണ പായ്ക്കുചെയ്യുന്നതിനുള്ള ടിന്നും മറ്റു സാധനങ്ങളും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്.

തീപിടിച്ച സ്ഥലത്തിന് കഷ്ടിച്ച് രണ്ടുമീറ്റര്‍ മാത്രം അകലെയുള്ള മൂന്നു ഡീസല്‍ ടാങ്കുകളിലേക്ക് തീപടരുന്നത് തടയാന്‍ കഴിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായി. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

ദര്‍ശനസമയമായിരുന്നതിനാല്‍ സന്നിധാനത്തും തിരുമുറ്റത്തും തീപിടിത്തമുണ്ടായതിനു സമീപമുള്ള ഭസ്മക്കുളത്തിനടുത്തും ധാരാളം അയ്യപ്പന്മാര്‍ ഉണ്ടായിരുന്നു. തീകണ്ടയുടന്‍ ഫയര്‍ഫോഴ്സും പോലീസും ദേവസ്വം ഗാര്‍ഡുകളും ഓടിക്കൂടി ഡീസല്‍ ടാങ്ക് നനച്ച് തീ പടരുന്നത് തടഞ്ഞു.

സുരക്ഷാ കാരണങ്ങളാല്‍ നേരത്തെതന്നെ ഭസ്മക്കുളത്തിനു സമീപം മിന്നല്‍പടയുടെ കാവലുണ്ടായിരുന്നു. ദേവസ്വത്തിലെ പശുക്കളെ ഇതിനു സമീപമാണ് കെട്ടിയിരുന്നത്. പിന്നീട് ഇവയെ ഇവിടെനിന്നു മാറ്റി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X