കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേരളത്തിന്റെ കടം 31,060 കോടി
തിരുവനന്തപുരം : കേരളത്തിന്റെ കടം 2003 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം 31,060 കോടി രൂപയാണ്. പന്ത്രണ്ടാം ധനകാര്യ കമ്മിഷന് മുന്‍പാകെ സംസ്ഥാന സര്‍ക്കാര്‍ ഡിസംബര്‍ 22 തിങ്കളാഴ്ച സമര്‍പ്പിച്ച നിവേദനത്തിലാണ് ഇത് വ്യക്തമാക്കിയിരിയ്ക്കുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ കടം 24000 കോടി രൂപ മാത്രമായിരുന്നു. അതിന് ശേഷമാണ് 7060 കോടി രൂപയുടെ കടമുണ്ടായത്. കടം കൂടിയത് കഴിഞ്ഞ എഴ് വര്‍ഷത്തിനിടയിലാണെന്ന് കണക്കുകള്‍ പറയുന്നു.
1995-96 കാലയളവില്‍ സംസ്ഥാനത്തിന്റെ കടം 10113 കോടി രൂപ ആയിരുന്നു. അന്ന് പലിശയിനത്തിലുള്ള ബാദ്ധ്യത 924 കോടി രൂപയായിരുന്നെങ്കില്‍ ഇന്ന് ഒരുവര്‍ഷം നല്‍കേണ്ട പലിശ 2944 കോടി രൂപയാണ്.
കടുത്ത തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രശ്നം സങ്കീര്‍ണ്ണമാകുമെന്ന് നിവേദനത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.