ഗുരുവായൂരില്‍ സ്ഫോടകവസ്തുക്കളുമായി നാലംഗസംഘം പിടിയില്‍
തൃശൂര്‍: ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിയ്ക്കുന്ന ജലാറ്റിന്‍ സ്റിക്കുകളുമായി നാല് പേര്‍ ഗുരുവായൂരില്‍ അറസ്റിലായി.
രണ്ട് ജലാറ്റിന്‍ സ്റിക്ക് കൂടാതെ ഇവരുടെ കൈയില്‍ നിന്ന് ഡിറ്റോനേറ്റര്‍, അഞ്ച് ലിറ്റര്‍ പെട്രോള്‍, തിരി, നാല് ഗ്ലൗസ് എന്നിവയും പിടിച്ചെടുത്തു.
കൊടുങ്ങല്ലൂര്‍ എറിയാട് മാടവന സ്വദേശികളായ നെല്ലുപ്പറമ്പില്‍ അബ്ദുസലാം (42), വലിയപറമ്പില്‍ രമേശ് (31), തോട്ടുങ്ങല്‍ സുധീര്‍ (29), എറണാകുളം പുത്തന്‍വേലിക്കര കല്ലുപ്പറമ്പ് പച്ചേരി വീട്ടില്‍ ബിജോയ് (24) എന്നിവരാണ് അറസ്റിലായത്.
അറസ്റിലായ അബ്ദുസലാം ദുബായില്‍ രഹസ്യമായി മദ്യം വില്‍ക്കുന്ന ആളാണ്. കച്ചവടത്തില്‍ പങ്കാളിയായ ഇയ്യാല്‍ സ്വദേശി മോഹനനുമായി തര്‍ക്കമുണ്ടായി. മോഹനന്‍ അബ്ദുള്‍സലാമിന്റെ മദ്യവ്യാപാരം ഒറ്റിക്കൊടുത്തു. അതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ മോഹനന്റെ വീട്ടില്‍ സ്ഫോടനം നടത്താന്‍ തയ്യാറെടുത്തു പോകുമ്പോഴാണ് സംഘം പിടിയിലായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി സെന്‍കാറും ഒരു ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications