Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രിക സമാധാനപ്രക്രിയക്ക് ഭംഗം വരുത്തി

കൊളംബോ: പ്രസിഡന്റ് ചന്ദ്രികാ കുമാരംതുംഗയുടെ നടപടികള്‍ മൂലം സമാധാനപ്രക്രിയക്ക് ഭംഗം വന്നിരിക്കുകയാണെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.

പ്രതിരോധം, ആഭ്യന്തരം, ഇന്‍ഫര്‍മേഷന്‍ എന്നീ സുപ്രധാന വകുപ്പുകള്‍ ചന്ദ്രികാ കുമാരതുഗെ തന്റെ നിയന്ത്രണത്തിലാക്കി. ഇതോടെ സമാധാന പ്രക്രിയയുടെ ഭാഗമായി എല്‍ടിടിഇയ്ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്ന വിക്രമസിംഗെ ചൂണ്ടിക്കാട്ടി.

സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണം തനിക്കായിരിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എല്‍ടിടിഇയുമായി വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെട്ടത്. ചന്ദ്രിക പ്രതിരോധം, ആഭ്യന്തരം, ഇന്‍ഫര്‍മേഷന്‍ വകുപ്പുകളുടെ നിയന്ത്രണം ഏറ്റെടുത്തതോടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. കരാറിനെതിരെ നീങ്ങിയാല്‍ വീണ്ടും യുദ്ധമുണ്ടാവും.

ഒരേ സമയം മൂന്ന് വകുപ്പുകളുടെയും നിയന്ത്രണം നിലനിര്‍ത്തുകയും സമാധാന പ്രക്രിയ തുടരുകയും ചെയ്യണമെന്നുണ്ടെങ്കില്‍ ചന്ദ്രിക എല്‍ടിടിഇയുമായി പുനര്‍സംഭാഷണം നടത്തുകയോ പുതിയ കരാറിലേര്‍പ്പെടുകയോ വേണം. വെടിനിര്‍ത്തല്‍ തുടരണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് വിക്രമസിംഗെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+