കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ഹെറോയ്ന്‍ കള്ളക്കടത്ത് കേന്ദ്രമാവുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഹെറോയ്ന്‍ കള്ളക്കടത്ത് സംഘങ്ങള്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചു.

ഗള്‍ഫിലേക്കും മാലദ്വീപിലേക്കുമാണ് കേരളത്തില്‍ നിന്നും ഹെറോയ്ന്‍ കടത്തുന്നത്. 2003ല്‍ ഗള്‍ഫില്‍ ഹെറോയ്ന്‍ കടത്തിയതിന് 12 മലയാളികളാണ് അറസ്റിലായത്. ഇവരില്‍ എട്ടു പേര്‍ ദുബായില്‍ വച്ചാണ് പിടിയിലായത്. ഇന്റര്‍പോളിന്റെ അഭ്യര്‍ഥനയനുസരിച്ച് നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അറസ്റിലായ മലയാളികളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.

അറസ്റിലായവരില്‍ മിക്കവരും കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരാണ്. തൊഴില്‍ വിസയിലും സന്ദര്‍ശന വിസയിലും ഗള്‍ഫിലേക്ക് പോവുകയായിരുന്നു ഇവര്‍.

ഗള്‍ഫില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിയിലാവുന്ന മലയാളികളുടെ എണ്ണം കൂടിവരികയാണ്. 1996ല്‍ 126 പേരാണ് മയക്കുമരുന്ന് കേസില്‍ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയരായത്. ഇവരില്‍ മിക്കവരും മലയാളികളാണ്. 2000ല്‍ സൗദി അറേബ്യയില്‍ ഹെറോയ്ന്‍ കള്ളക്കടത്ത് നടത്തിയതിനു മാത്രം ഏഴ് മലയാളികള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.

അതേ സമയം പിടിയിലാവുന്നവരെ കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ യഥാര്‍ഥമാണോ എന്ന് ഉറപ്പിക്കാന്‍ ഏജന്‍സികള്‍ക്ക് കഴിയുന്നില്ല. കാരണം ഇവരില്‍ മിക്കവരും വ്യാജപാസ്പോര്‍ട്ടുകളാണ് ഉപയോഗിച്ചിരുന്നത്.

തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ ശക്തമായ വേരുകളുള്ള ഗള്‍ഫ് മലയാളികളുടെ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. അതേ സമയം അറസ്റിലാവുന്നവരില്‍ ചിലര്‍ മയക്ക്മരുന്ന് റാക്കറ്റുമായി നേരിട്ട് ബന്ധമില്ലാത്തവരാവാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

2003ല്‍ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയുടെ റീജിയണന്‍ ഇന്റലിജന്‍സ് യൂണിറ്റ് 21 കോടി രൂപ വരുന്ന 21 കിലോഗ്രാം ഹെറോയ്നാണ് പിടിച്ചെടുത്തത്. എയര്‍ ഇന്റലിജന്‍സ് യൂണിറ്റും എയര്‍ കസ്റംസും ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സും ഹെറോയ്ന്‍ പിടിച്ചെടുത്തിട്ടുണ്ട്.

2003 ആഗസ്തില്‍ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ട് കിലോഗ്രാം ഹെറോയ്ന്‍ പിടിച്ചെടുത്തു. റിയാദിലേക്ക് പോവുകയായിരുന്ന രണ്ട് പേര്‍ അറസ്റിലായി. ആഗസ്ത്-നവംബര്‍ കാലയളവില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മാലദ്വീപിലേക്ക് ഹെറോയ്ന്‍ കടത്താന്‍ ശ്രമിച്ച ഏഴ് പേര്‍ അറസ്റിലായി. കഴിഞ്ഞ ജനവരി 10ന് ഒരാളെ മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X