Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ കമ്പനി ഓഹരി വില്കരുത്: കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍

ദില്ലി: സര്‍ക്കാര്‍ കമ്പനികളുടെ ഓഹരി വില്കലിനോട് പൂര്‍ണമായും യോജിപ്പില്ലെന്ന് കമ്മ്യൂണിസ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും മാര്‍ക്സിസ്റ് കമ്മ്യൂണിസ്റ് പാര്‍ട്ടിയും വ്യക്തമാക്കി.

ഇരു പാര്‍ട്ടികളുടേയും നേതാക്കന്മാരുടെ ഒരു യോഗത്തിലാണ് സി പി ഐ ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്ക്കുന്നതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്ക്കുന്നത് തുടരാനാവില്ലെന്ന തങ്ങളുടെ നിലപാട് പ്രത്യേകിച്ച് വ്യക്തമാക്കേണ്ടതില്ലെന്നാണ് ബര്‍ദാന്റ നിലപാട്. പാര്‍ട്ടി എന്നും ഈ നിലപാട് മാത്രമാണ് സ്വീകരിച്ചിരുന്നത്. ഇതേ നിലപാട് തന്നെയാണ് സി പി എം ജനറല്‍ സെക്രട്ടരി ഹര്‍കിഷന്‍ സിംഹ് സുര്‍ജിത്തും വ്യക്തമാക്കിയത്. ദേശീയ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ഈ പദ്ധതി തന്റെ പാര്‍ട്ടിയ്ക്ക് അനുകൂലിയ്ക്കാനാവാത്തതാണ്.. പ്രധാനമായും ലാഭത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിനോടാണ് സി പി എമ്മിന് എതിര്‍പ്പ്. ദേശീയ ജനാധിപത്യ മുന്നണി നടപ്പാക്കിയിരുന്ന പല തെറ്റായ നയങ്ങളും മാറ്റിക്കുറിയ്ക്കേണ്ടതുണ്ട്. ഐ ഒ സി, ബി പി സി എല്‍ എന്നീ കമ്പനികളുടെ ഓഹരി വില്പന അംഗീകരിയ്ക്കാനാവില്ല. ഹര്‍കിഷന്‍ സിംഹ് പറഞ്ഞു.

സമാന ആശയങ്ങള്‍ ഉള്ള ഒരു സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷ പാര്‍ട്ടികള്‍. സമാജ് വാദി പാര്‍ട്ടി നേതാവ് മുലയം സിഹ് യാദവ്, എന്‍ സി പി നേതാവ് ശരത് പവാര്‍, ഡി എം കെ നേതാവ് എം. കരുണാനധി എന്നിവരെ ബന്ധപ്പെടാന്‍ ശ്രമിയ്ക്കുകയാണ് കമ്മ്യൂണിസ്റ് നേതാക്കള്‍. ഒരു പൊതു മിനിമം പരിപാടി ഉണ്ടാക്കുകയാണ് ഉദ്ദേശം. ബര്‍ദാന്‍ പറഞ്ഞു.

ഓഹരി വില്കല്‍ മന്താലയത്തിന്റെ തന്നെ ആവശ്യമില്ല. സി പി എം നേതാവ് സീതാറാം യച്ചൂരി വ്യക്തമാക്കി.

കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ സഹായിയ്ക്കുന്ന ഒരു കോണ്‍ഗ്രസ് സര്‍ക്കാരുണ്ടായാല്‍ ബര്‍ദാന്റേയും സുര്‍ജിത്തിന്റേയും ഈ നിലപാട് ആ സര്‍ക്കാരിന് ഒരു കീറാ മുട്ടിയായി അവശേഷിയ്ക്കും.

ഓഹരി വിപണി കുത്തനെ ഇടിഞ്ഞു

കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ഈ നിലപാട് വ്യക്തമാക്കിയതോടെ ബോംബെ ഓഹരി വിപണി കുത്തനെ താഴോട്ട് പോയി. 333 പോയിന്റ് വരെ ഉച്ചയ്ക്ക് താണു.

പ്രധാനമായും താഴ്ന്നത് സര്‍ക്കാര്‍ കമ്പനികളായ ഐ. ഒ.സി., എച്ച് പി സി എല്‍, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എം ടി എന്‍ എല്‍, ഒ.എന്‍. ജി സി, രാഷ്ട്രീയ കെമിയ്ക്കല്‍സ് തുടങ്ങിയ സര്‍ക്കാര്‍ കമ്പനികളുടെ വിലയാണ് വന്‍ തോതില്‍ കുറഞ്ഞത്. ഈ കമ്പനികളുടെ ഓഹരി വില 20 ശതമാനത്തോളമാണ് താണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+