Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുകക്ഷികള്‍ ചര്‍ച്ച നടത്തി

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് എന്ത് നിലപാട് സ്വീകരിയ്ക്കണമെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സിപിഐ, സിപിഎം നേതാക്കളുടെ സംയുക്ത യോഗം മെയ് 14 വെള്ളിയാഴ്ച ചേര്‍ന്നു.

കോണ്‍ഗ്രസിന്റെ സാമ്പത്തികനയമാണ് ഇടതുകക്ഷികളുടെ പ്രധാന തലവേദന. മന്‍മോഹന്‍സിംഗ് പിന്തുടര്‍ന്നിരുന്ന ഉദാരവല്ക്കരണ നയങ്ങള്‍ മാറ്റിയേ തീരൂ എന്ന നിലപാടിലാണ് ഇടതുമുന്നണികള്‍.

വെള്ളിയാഴ്ച ചേര്‍ന്ന അനൗപചാരികയോഗത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്, പ്രകാശ് കാരാട്ട്, സിപിഐ നേതാക്കളായ എ.ബി. ബര്‍ദന്‍, ഡി. രാജ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇടതുമുന്നണികള്‍ ഭരണത്തില്‍ ചേരണമോ വേണ്ടയോ എന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ സീതാറാം യെച്ചൂരി പറഞ്ഞു.

മന്ത്രിസഭയില്‍ ചേരണമോ വേണ്ടയോ എന്ന കാര്യം മെയ് 14,15 തീയതികളില്‍ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിനും തുടര്‍ന്നുള്ള കേന്ദ്രകമ്മിറ്റിയോഗത്തിനും ശേഷം മാത്രമേ സിപിഎം തീരുമാനിയ്ക്കൂ. സിപിഐയും അവരുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാത്രമേ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരണമോ വേണ്ടയോ എന്ന കാര്യം തീരുമാനിയ്ക്കൂ. ഇരുപാര്‍ട്ടികളും വെവേറെ യോഗം ചേര്‍ന്ന ശേഷം വീണ്ടും മെയ് 16 ഞായറാഴ്ച സംയുക്ത യോഗം ചേരും.

സമാജ്വാദിയെക്കൂടി ഭരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ആവശ്യപ്പെട്ടിട്ടുണ്ട്. സമാജ്വാദി കൂടി ഉള്‍പ്പെട്ട മന്ത്രിസഭ ഇന്ത്യ ഭരിയ്ക്കണമെന്നാണ് ആഗ്രഹമെന്നും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് കൂട്ടിച്ചേര്‍ത്തു. എന്‍സിപി നേതാവ് ശരത് പവാറും സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗും മുന്‍പ്രധാനമന്ത്രി വി.പി. സിംഗും ഹര്‍കിഷന്‍സിംഗ് സുര്‍ജിതുമായി കൂടിക്കാഴ്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+