മുരളി രാജിവച്ചു
തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ. മുരളീധരന്‍ രാജിവച്ചു. നിയമസഭാംഗമല്ലാതെ മന്ത്രിയായ മുരളി വടക്കാഞ്ചേരില്‍ നിന്ന് നിയമസഭയിലേയ്ക്ക് പരാജയപ്പെട്ടതിനാലാണ് രാജിവച്ചത്.
മേയ് 14 വെള്ളിയാഴ്ച രാവിലെ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്ത് മലബാര്‍ എക്സപ്രസില്‍ എത്തിയ ശേഷമാണ് മുരളി മുഖ്യമന്ത്രിയ്ക്ക് രാജി നല്‍കിയത്.
മുരളിയുടെ വകുപ്പായ വൈദ്യുതി ഇനി മുഖ്യമന്ത്രി ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ വൈദ്യുതി വകുപ്പ് മുന്‍ വൈദ്യുതി വകുപ്പ് മന്ത്രിയായ കടവൂര്‍ ശിവദാസന് തിരിച്ച് നല്‍കണമെന്ന് ഐ വിഭാഗത്തിലെ ചില നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി യാതൊരു അഭിപ്രായപ്രകടനവും ഇതുവരെ നടത്തിയിട്ടില്ല.
രാജിവച്ച മന്ത്രി കെ. മുരളീധരനുമായി മുഖ്യമന്ത്രി രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. ഈ ചര്‍ച്ചയില്‍ വൈദ്യുതി വുകുപ്പ് ആര്‍ക്ക് നല്‍കണമെന്ന കാര്യവും വിഷയമായേയ്ക്കും.
രാജിയ്ക്ക് ശേഷം കരുണാകന്റെ വീട്ടില്‍ ഐ വിഭാഗത്തിലെ നേതാക്കളുമായി മുരളി കൂടികാഴ്ച നടത്തുമെന്ന് കരുതുന്നു. ഇല്ലാതായി എന്ന് മുരളി തന്നെ പറഞ്ഞിരുന്ന ഐ ഗ്രൂപ്പ് പുനരുദ്ധരിയ്ക്കുന്നതിനുള്ള ശ്രമമായിരിയ്ക്കും ഇത്. ഐ വിഭാഗത്തില്‍ നിന്ന് മാറി നിന്ന മുരളി വീണ്ടും ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് കരുതുന്നത്.












Click it and Unblock the Notifications