കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഫലിച്ചത് ഭരണത്തിലെ അതൃപ്തി : മുരളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനഭരണത്തിലുള്ള അസംതൃപ്തിയാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് കെ. മുരളീധരന്‍.

മെയ് 14 വെള്ളിയാഴ്ച മന്ത്രിസ്ഥാനം രാജിവച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയത ഇല്ലാതായി എന്ന് ജനത്തിന് വിശ്വാസം വന്നിട്ടില്ല. ഇനി ഒന്നിച്ച് പ്രവര്‍ത്തിച്ച് ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തണം.- അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് വഴക്ക് ഇനിയും തുടരുമോ എന്ന ചോദ്യത്തിന് ഗ്രൂപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ലിത് എന്നായിരുന്നു മുരളിയുടെ മറുപടി. മക്കളല്ലാത്തവരും തോറ്റിട്ടുണ്ട്. ജനം മൊത്തത്തില്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും തിരസ്കരിച്ചു.- മുരളി പറഞ്ഞു.

ഐ ഗ്രൂപ്പിലെ ആരാവും അടുത്ത വൈദ്യുതമന്ത്രി എന്ന ചോദ്യത്തിന് പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം എന്നായിരുന്നു മുരളി പ്രതികരിച്ചത്. ജനം തിരസ്കരിച്ച ഒരാള്‍ മന്ത്രിസഭയില്‍ തുടരുന്നത് ശരിയല്ല എന്നതിനാലാണ് ഉടനെ രാജിവയ്ക്കുന്നത്.- മുരളി വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X