കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്പ് പാറമേലിന് അന്ത്യാഞ്ജലി

  • By Staff
Google Oneindia Malayalam News

കുന്നംകുളം: അന്തരിച്ച കഥാകൃത്തും അഭിഭാഷകനുമായ അയ്പ് പാറമേലിന് അന്ത്യാഞ്ജലി അര്‍പ്പിയ്ക്കാന്‍ ജീവിതത്തിന്റെ നാനുതുറകളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ എത്തി. മെയ് 20 വ്യാഴാഴ്ച ഗുരുവായൂര്‍ റോഡ് കണ്ടനാട് പാറമേല്‍ കുടുംബസെമിത്തേരിയില്‍ ആയിരുന്നു സംസ്കാരച്ചടങ്ങ്.

മെയ് 19 ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. അദ്ദേഹത്തിന് 71 വയസ്സായിരുന്നു. അക്കിക്കാവ് പാറമേല്‍ കുടുംബാംഗമായ അയ്പ് 1933 നവമ്പറിലാണ് ജനിച്ചത്. കുന്നംകുളം ഗവ. ബോയ്സ് ഹൈസ്കൂളിലും അക്കിക്കാവ് ടി.എം. ഹൈസ്കൂളിലുമായിരുന്നു പഠനം.

ചെന്നൈയില്‍ നിന്നും നിയമബിരുദം നേടി. ചാവക്കാടും ഗുരുവായൂരും കുന്നംകുളത്തും അഭിഭാഷകനായിരുന്നിട്ടുണ്ട്.

76ല്‍ കഥാരചന തുടങ്ങി. ചേറപ്പായി കഥകള്‍ എന്ന കഥാപരമ്പര അദ്ദേഹത്തിന് ധാരാളം വായനക്കാരെ നേടിക്കൊടുത്തു. കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച ഇസബെല്ല എന്ന നീണ്ടകഥ അയ്പ് പാറമേലിനെ പ്രശസ്തനാക്കി. പിന്നീട് ഈ കഥ അതേ പേരില്‍ സിനിമയാക്കി. നിശ്ചലമായ പുഴകള്‍, ഒരു മേല്‍ക്കൂരയ്ക്ക് താഴെ, അന്നാ മേരീ, അന്ന മേരീ... എന്നീ കഥകളും ശ്രദ്ധേയരചനകളാണ്.

പരേതയായ ഓമനയാണ് ഭാര്യ. അഡ്വ. എഡിസണ്‍ പാറമേല്‍, അനി എന്നിവര്‍ മക്കളാണ്. എഡിസണ്‍(എഞ്ചിനീയര്‍, ദുബായ്), ബെറ്റി എന്നിവര്‍ മരുമക്കളുമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X