ഗോവന്‍ സംഘം കൊച്ചിയില്‍
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനഘടനയെ കുറിച്ച് പഠിക്കുന്നത് ദക്ഷിണഗോവ ജില്ലാ പഞ്ചായത്തിന്റെ ഒരു സംഘം കൊച്ചിയിലെത്തി.
ദക്ഷിണ ഗോവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നെല്ലി റൊഡ്രിഗസിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം എറണാകുളം ജില്ല പഞ്ചായത്തിന് കീഴിലുള്ള വിവിധ പദ്ധതികള്‍ സന്ദര്‍ശിക്കും. എറണാകുളം ജില്ലാ പഞ്ചായത്ത് കെ. ബി. മുഹമ്മദ്കുട്ടിയുമായും പഞ്ചായത്ത് അംഗങ്ങളുമായും സംഘം കൂടിക്കാഴ്ച നടത്തും.
കാലടിക്കടുത്തുള്ള ഒക്കല്‍ ഫാം, കാരക്കാട്ടുച്ചിറയിലെ മണ്ണ് സംരക്ഷണ പദ്ധതി, മല്ലുശേരിയിലെ ദാരിദ്യ്രരേഖക്ക് താഴെയുള്ളവര്‍ക്കായുളള ഭവന പദ്ധതി തുടങ്ങിയവ സംഘം സന്ദര്‍ശിക്കും.
ദക്ഷിണ ഗോവ ജില്ല പഞ്ചായത്തിന്റെ വികസനത്തിന് മാതൃകയാക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ദക്ഷിണ ഗോവ, ഉത്തര ഗോവ എന്നീ രണ്ട് ജില്ലാ പഞ്ചായത്തുകള്‍ മാത്രമാണ് ഗോവയിലുള്ളത്.