Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനിക്കും താക്കറെയ്ക്കും നോട്ടീസയച്ചു

ലഖ്നൗ: ബാബറി മസ്ജിദ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് സിബിഐ നല്‍കിയ ഒരു ഹര്‍ജിയിന്മേല്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ബിജെപി നേതാവ് എല്‍. കെ. അദ്വാനിക്കും ശിവസേന തലവന്‍ ബാല്‍ താക്കറെയ്ക്കും മറ്റ് 18 പേര്‍ക്കും നോട്ടീസ് അയച്ചു.

ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാല്‍ നേതാക്കള്‍ക്കെതിരായ നടപടികള്‍ റദ്ദാക്കിയ പ്രത്യേക സിബിഐ കോടതിയുടെ 2001ലെ ഉത്തരവിനെതിരെ സിബിഐ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി നോട്ടീസയച്ചത്. ഡിസംബര്‍ 16ന് ബെഞ്ച് തുടര്‍വാദം കേള്‍ക്കും.

അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍സിംഗ്, ബാല്‍ താക്കരെ, അശോക് സിംഗാള്‍, വിനയ് കത്യാര്‍ തുടങ്ങിയ നേതാക്കളുള്‍പ്പെടെ 49 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. 2001 മെയ് നാലിന് അദ്വാനി, ജോഷി, ഉമാഭാരതി, താക്കറെ, സിംഗാള്‍ എന്നിവരുള്‍പ്പെടെ 21 പേര്‍ക്കെതിരായ നടപടികള്‍ പ്രത്യേക കോടതി നിര്‍ത്തിവച്ചു. ഇതിനെതിരെ ഹൈക്കോടതിയില്‍ സിബിഐ പുന:പരിശോധനാ ഹര്‍ജി നല്‍കി.

അദ്വാനിയെ റായ്ബറേലിയിലെ പ്രത്യേക കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. അതേ സമയം ജോഷി, ഉമാഭാരതി, കത്യാര്‍ എന്നിവരെ കേസില്‍ കുറ്റവിമുക്തരാക്കിയില്ല. ഈ വിധിയ്ക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+