Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരക്ക് കുറഞ്ഞ വിമാന സര്‍വീസ് മാര്‍ച്ചില്‍

മസ്കറ്റ്: 2005 മാര്‍ച്ചില്‍ എയര്‍ ഇന്ത്യ ചെലവു കുറഞ്ഞ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തുളസീദാസ് അറിയിച്ചു.

നേരത്തെ തീരുമാനിച്ചതിനേക്കാള്‍ ഒരു മാസം നേരത്തെയാണ് എയര്‍ ഇന്ത്യ ചെലവ് കുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ ചെലവ് കുറഞ്ഞ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ യാത്രക്കാരുടെ നിരന്തരമായ ആവശ്യം മാനിച്ചാണ് സര്‍വീസ് നേരത്തെ ആരംഭിക്കുന്നത്.

ആദ്യഘട്ടത്തില്‍ 180 സീറ്റുകളുള്ള വിമാനമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുക. പിന്നീട് സര്‍വീസുകളുടെ എണ്ണം കൂട്ടും. മാര്‍ച്ച് അവസാനത്തോടെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് മസ്കറ്റ്, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കും. മാര്‍ച്ചില്‍ ഈ രാജ്യങ്ങളിലേക്ക് സര്‍വീസ് തുടങ്ങിയതിന് ശേഷം ബഹ്റിന്‍, ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് ആരംഭിക്കും.

കേരളത്തില്‍ നിന്ന് മാത്രമല്ല ചെലവ് കുറഞ്ഞ സര്‍വീസുകള്‍ എയര്‍ ഇന്ത്യ നടത്തുന്നത്. മുംബൈ, ദില്ലി, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെലവ് കുറഞ്ഞ സര്‍വീസ് തുടങ്ങുന്നതും പരിഗണനയിലുണ്ട്. സാധാരണ വിമാനങ്ങളേക്കാള്‍ ഈ വിമാനങ്ങളുടെ നിരക്കില്‍ 25 ശതമാനം കുറവുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+