Get Updates
Get notified of breaking news, exclusive insights, and must-see stories!

നടപടി സ്വീകരിയ്ക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നവംബര്‍ ഒന്ന് തിങ്കളാഴ്ച മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വാര്‍ത്താ ലേഖകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രകടനം നടന്നു. മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ ജ-നസമ്പര്‍ക്ക പരിപാടി നടക്കുന്ന കളക്ടറേറ്റിലേയ്ക്കാണ് മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തയത്. മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ജ-നസമ്പര്‍ക്ക പരിപാടി തടസ്സപ്പെടുത്തിയാണ് പ്രതിഷേധം അറിയിച്ചത്. കനത്ത മഴയെപ്പോലും അവഗണിച്ചായിരുന്നു മാര്‍ച്ച്.

കരീപ്പൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ വാര്‍ത്താ ലേഖകരേയും ക്യാമറാ മാന്‍മാരേയും തല്ലുമ്പോള്‍ പൊലീസ് മിണ്ടാതെ നോക്കി നില്‍ക്കുകയായിരുന്നു.

ഞായറാഴ്ച ഇന്ത്യാവിഷന്‍ ഓഫീസിന് നേരെ അക്രമം നടത്തുകയും ലേഖകരെ തല്ലുകയും ചെയ്തതിലും തിങ്കളാഴ്ച കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയതിലും ഉള്ള പ്രതിഷേധം പ്രകടനം നടത്തി എത്തിയ പത്രപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചു.

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജ-നറല്‍ സെക്രട്ടറി എസ്.ജ-യശങ്കര്‍, വൈസ് പ്രസിഡന്റ് എസ്.ബിജ-ു, പ്രസ് ക്ലബ് പ്രസിഡന്റ് വി.വി.വേണുഗോപാല്‍, ജ-ില്ലാ പ്രസിഡന്റ് കെ.കുഞ്ഞിക്കണ്ണന്‍, പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ സി.ഗൗരീദാസന്‍ നായര്‍, എസ്.അര്‍.ശക്തിധരന്‍, ആര്‍.പാര്‍വതി ദേവി, എസ്.പ്രകാശ് , സണ്ണിക്കുട്ടി എബ്രഹാം തുടങ്ങി ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശക്തമായ പൊലീസ് സേനയുണ്ടായിരുന്നെങ്കിലും അക്രമം തടയാന്‍ വേണ്ട യാതൊരു നടപടികളും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും അവര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.

കരിപ്പൂരില്‍ പൊലീസിന് വീഴ്ച പറ്റിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മതിച്ചു. മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം നിര്‍ഭാഗ്യമായിപ്പോയെന്നും താന്‍ അതിനെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ കുറ്റവാളികള്‍ക്കെതിരായി അന്വേഷിച്ച് വേണ്ട നടപടിയെടുക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി.

ഞായറാഴ്ച നടന്ന സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നു പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ രണ്ടു പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+