Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്രട്ടേറിയറ്റ് പടിയ്ക്കല്‍ സംഘര്‍ഷം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹം നടത്തുന്ന ഇടതുമുന്നണി നേതാക്കളുടെ പന്തലിന് നേര്‍ക്ക് ലീഗ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. തുടര്‍ന്ന് രംഗം പ്രക്ഷുബ്ദമായി.

ഐസ്ക്രീം പാര്‍ലര്‍ ലൈഗിക വിവാദത്തില്‍ പ്രതിയായ മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനക്കാരാണ് ഇടതുമുന്നണി പ്രവര്‍ത്തകരുടെ നേര്‍ക്ക് കല്ലേറ് നടത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഞ്ഞാലിക്കുട്ടി എത്തുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഇടതുമുന്നണി നേതാക്കള്‍ സെക്രട്ടേറിയറ്റ് പടിയ്ക്കല്‍ സത്യഗ്രഹം നടത്തുന്നത്.

കല്ലേറ് ഉണ്ടായ ഉടനെ തന്നെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആക്രോശിച്ച് മുന്നോട്ടടുത്തു. തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകരും ഇടതുമുന്നണി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. സി പി ഐ നേതാവ് വെളിയം ഭാര്‍ഗ്ഗവന്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് പൊലീസ് ലീഗ് പ്രവര്‍ത്തകരെ ലാത്തി ചുഴറ്റി ഓടിച്ചു. മുതിര്‍ന്ന ഇടതുമുന്നണി നേതാക്കള്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ കുഴപ്പമുണ്ടാക്കാതെ ശ്രദ്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+