നളിനി നെറ്റോ കേസ് ഗൂഢാലോചനയെന്ന് നീലന്‍
തിരുവനന്തപുരം: മുന്‍ ഗതാഗത സെക്രട്ടറി നളിനി നെറ്റോയെ പീഡിപ്പിച്ചുവെന്ന കേസ് ഗുഢാലോചനയുടെ സൃഷ്ടിയാണെന്ന് മുന്‍ ഗതാഗതമന്ത്രി ഡോ. എ. നീലലോഹിതദാസ് എം.എല്‍.എ. കോടതിയില്‍ പറഞ്ഞു.
നാടാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ഫയല്‍ ചെയ്ത കുറ്റപത്രത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ ഫസ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിക്ക് മുന്നില്‍ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.
ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് നളിനി നെറ്റോയെ മാറ്റണമെന്ന് മന്ത്രിസഭയോട് താന്‍ ശുപാര്‍ശ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു ആരോപണം കെട്ടിച്ചമച്ചത്. വനം-ചന്ദനം മാഫിയ, ഐ.എ.എസ്.-ഐ.പി.എസ്. ലോബി, സംവരണ വിരുദ്ധര്‍ എന്നിവര്‍ നടത്തിയ ശൂഢാലോചനയാണ് പീഡനക്കേസ്സെന്ന് അദ്ദേഹം കോടതിയെ അവകാശപ്പെട്ടു.ഗൂഢാലോചനയെപ്പറ്റി ഒന്നും അന്വേഷിക്കാതെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്.
സാക്ഷികളാക്കേണ്ടവരെയൊക്കെ ഒഴിവാക്കി സമര്‍പ്പിച്ച ഈ കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങളൊന്നും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് 3.30നാണ് ഡോ. എ. നീലലോഹിതാദസന്‍ നാടാരില്‍ നിന്ന് ജുഡീഷ്യല്‍ ഫസ്റ്ക്ലാസ് മജിസ്ട്രേട്ട് ചെറിയാന്‍ കെ. കുര്യാക്കോസ് തെളിവെടുത്തത്. ഒന്നര മണിക്കൂര്‍ തെളിവെടുപ്പ് നീണ്ടു.
അതിനുശേഷം രണ്ട് മണിക്കൂര്‍ കൊണ്ടാണ് നീലലോഹിതാദസന്‍ നാടാര്‍ തന്റെ വിശദീകരണങ്ങള്‍ നല്‍കിയത്. എഴുപത് പേജുള്ള മറുപടിയാണ് ഡോ. നീലലോഹിതദാസന്‍ നാടാര്‍ എം.എല്‍.എ., കോടതിക്ക് നല്‍കിയത്. കേസ് നവംബര്‍ മൂന്ന് ബുധനാഴ്ച വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications