കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ അടിയന്തരാവസ്ഥ

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ് (ഇറാഖ്): ഗറില്ലകളുടെ ആക്രമണം ശക്തമായതോടെ ഇറാഖിലെ ഇടക്കാല സര്‍ക്കാര്‍ രാജ്യത്ത് രണ്ടു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ ഇറാഖില്‍ അല്‍- അന്‍ബാര്‍ പ്രവിശ്യയിലെ ഒരു പോലീസ് സ്റേഷനില്‍ ഗറില്ലകള്‍ നടത്ിതയ ആക്രമണത്തില്‍ 21 പോലീസുകാര്‍ മരിച്ചതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കാന്‍ ഒരു പ്രധാന കാരണം. ബാഗ്ദാദിന് 200 കിലോമീറ്റര്‍ പടിഞ്ഞാറ് ഹാദിഥയിലെ പോലീസ് സ്റേഷനിലാണ് ആക്രമണം നടന്നത്.

ഹാദിഥയിലെ പോലീസ് സ്റേഷന്‍ ആക്രമിയ്ക്കാന്‍ എത്തിയത് ഒരു വന്‍ സംഘം ഒളിപ്പോരാളികളാണ്. 90 മിനിറ്റ് നീണ്ട ആക്രമണത്തിനു ശേഷമാണ് അവര്‍ പോലീസുകാരെ വധിച്ചത്. നിരായുധരാക്കിയ പോലീസുകാരുടെ കൈകള്‍ പുറകില്‍ കെട്ടിയശേഷം വെടിവെക്കുകയായിരുന്നു. സ്റേഷനിലെ ആയുധങ്ങള്‍ കൊള്ളയടിച്ച ഒളിപ്പോരാളികള്‍ പോലീസിന്റെ വാഹനങ്ങളുമായാണ് കടന്നത്.

ഇറാഖില്‍ വടക്കന്‍ കുര്‍ദ് മേഖലയൊഴികെയുള്ള പ്രദേശത്താണ് ഇടക്കാല സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥയുടെ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ബാഗ്ദാദില്‍ അറിയിച്ചു.

ഫലൂജയില്‍ വന്‍ ആക്രമണം നടത്താനുള്ള യു.എസ്. നീക്കത്തിനുള്ള തിരിച്ചടിയാണ് റമാദിയിലും ബാഗ്ദാദിലും ഹാദിഥയിലും നടക്കുന്ന ഗറില്ലാ ആക്രമണങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

റമാദിയില്‍ ശനിയാഴ്ചയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖ്വെയ്ദ ബന്ധമുള്ള അബു മുസാബ് അല്‍ - സര്‍ഖാവിയുടെ ഗ്രൂപ്പ് ഏറ്റെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X