കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേവ് റൈസ് ആരംഭിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ പരിസ്ഥിതി സംഘടനയായ തണല്‍, സ്വാശ്രയവനിതാസംഘം, ഏഷ്യാ-പസഫിക് കീടനാശിനി വിരുദ്ധ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സേവ് റൈസ് പരിപാടി കൊച്ചിയിലെ കുമ്പളങ്ങിയില്‍ ആരംഭിച്ചു.

അടുത്ത കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ കാര്‍ഷികവ്യവസ്ഥയില്‍ കാതലായ മാറ്റം വരുമെന്നും 40 ലക്ഷത്തോളം ആളുകള്‍ കൃഷിയിലേക്കു തിരിയുമെന്നും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവെ ഫുഡ് ആന്റ് ട്രേഡ് പോളിസി വിദഗ്ധനും കാര്‍ഷികപത്രപ്രവര്‍ത്തകനുമായ ദേവീന്ദര്‍ ശര്‍മ അഭിപ്രായപ്പെട്ടു. കൃഷിയുപേക്ഷിച്ച് വ്യവസായരംഗങ്ങളിലേക്കു കടക്കുന്നവരെ പിന്‍തിരിപ്പിക്കുകയെന്നതാണ് ഇന്നു നമ്മുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഹരിതവല്‍ക്കരണത്തിന്റെ പേരില്‍ അമിതമായി കീടനാശിനികളുപയോഗിക്കുന്നതാണ് കേരളത്തിലെ കര്‍ഷകരെ ആത്മഹത്യയിലേക്കു നയിച്ച മുഖ്യഘടകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂറോപ്പില്‍ ആകെയുള്ള ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരിക്കുന്നതെന്ന് പരിപാടിയുടെ കണ്‍വീനര്‍ കാര്‍സ്റെന്‍ വോള്‍ഫ് അറിയിച്ചു.

ഗ്രീന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ വനജ രാമപ്രസാദ്, തണല്‍ സംഘടനാപ്രവര്‍ത്തകരായ എസ്. ഉഷ, ജി. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ത്യയിലെ നെല്ലുല്‍പാദിപ്പിക്കുന്ന പത്തു സംസ്ഥാനങ്ങളില്‍ നിന്നുള്ള 57-ഓളം സംഘടനകള്‍ ഡിസംബര്‍ ഒന്‍പതു മുതല്‍ 11 വരെയുളള സമ്മേളനത്തില്‍ പങ്കെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X