കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദുബായ് ഇന്റര്‍നെറ്റ് സിറ്റി പദ്ധതിയായ സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ സ്ഥാപിക്കമെന്ന് കമ്പനി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചതായി വ്യവസായ വകുപ്പുമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതോടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണു കരുതുന്നത്.

എറണാകുളം കാക്കാനാട് ഇന്‍ഫോപാര്‍ക്കിനോടു ചേര്‍ന്ന് 1000 ഏക്കര്‍ സ്ഥലത്താണ് 1500 കോടി ചെലവില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാനുദ്ദേശിക്കുന്നത്. ഇതില്‍ 200 ഏക്കര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ കൈവശമുണ്ട്. ബാക്കി സ്ഥലം ഏറ്റെടുക്കണം.

സര്‍ക്കാരിന്റെ വ്യവസായ രംഗത്തുണ്ടായി നൂറു ദിവസത്തെ നേട്ടങ്ങളെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയില്‍ വിവര സാങ്കേതിക വിദ്യ, വാര്‍ത്താ വിനിമയം, മാദ്ധ്യമ മേഖല എന്നീ രംഗത്തുള്ള കമ്പനികളാണ് ഉദ്ദേശിയ്ക്കുന്നത്. ഈ പട്ടണ വളപ്പില്‍ തന്നെ ഹോട്ടലുകളും സ്കൂളുകളും മറ്റ് സൗകര്യങ്ങളും ഉണ്ടാവും.

ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളാണ് സ്മാര്‍ട്ട് സിറ്റിയ്ക്കായി പരിഗണിച്ചിരുന്നത്. ഇവ രണ്ടിനേയും പിന്തള്ളിയാണ് കൊച്ചിയ്ക്ക് ഈ പദ്ധതി കിട്ടിയത്. പദ്ധതി നടപ്പാക്കാന്‍ ദുബാദ് കമ്പനി തയ്യാര്‍ പ്രകടിപ്പിച്ചുകൊണ്ടുള്ള കത്താണ് സര്‍ക്കാരിന് നല്‍കിയത്. സര്‍ക്കാര്‍ ഇതിനുള്ള സമ്മത പത്രം അവരെ അറിയിച്ചുകഴിഞ്ഞാല്‍ പദ്ധതിയുടെ കൂടുതല്‍ കാര്യങ്ങള്‍ കമ്പനി വെളിപ്പെടുത്തും.

ടെക്നോപാര്‍ക്കിന്റെ അധീനതയില്‍ ആക്കുളത്തുള്ള സ്ഥലത്ത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്റര്‍ സ്ഥാപിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നുണ്ട്.

ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ പുതിയ ശാഖ തിരുവനന്തപുരത്ത് ഉടനെ ഉദ്ഘാടനം ചെയ്യും.

കൈത്തറി മേഖലയിലെ വികസനത്തിനായി പദ്ധതികള്‍ നടപ്പിലാക്കും. ടെക്സ്റ്റൈല്‍ വികസനത്തനു വേണ്ടി തളിപ്പറമ്പില്‍ 126 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. ഇവിടെ പുതിയ ടെക്സ്റ്റൈല്‍ സെന്റക് തുടങ്ങും.

അക്ഷയ പദ്ധതി കണ്ണൂര്‍, കാസര്‍ഗോഡ്, തൃശൂര്‍, കൊല്ലം തുടങ്ങിയ ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കും.

വൃദ്ധജനങ്ങള്‍ക്കും രോഗം ബാധിച്ചവര്‍ക്കും സംരക്ഷണപദ്ധതികളുണ്ടാക്കും.

വ്യവസായ വകുപ്പിലെ 88ശതമാനം ഫയലുകളിലും തീര്‍പ്പുണ്ടാക്കിയതായി മന്ത്രി അറിയിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടി പറയാനുള്ല വേദിയല്ലായിതെന്നു പറഞ്ഞ മന്ത്രി ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയിലെത്തിച്ചാല്‍ ആരോപണങ്ങള്‍ താനെ കെട്ടടങ്ങുമെന്നും അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X