കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ ഇക്കുറി നിറം മങ്ങിയ പൊങ്കല്‍

  • By Staff
Google Oneindia Malayalam News

നാഗപട്ടണം: സുനാമി ദുരന്തത്തില്‍ അടിത്തറയിളകിയ തമിഴ്നാട് തീരദേശവാസികള്‍ക്ക് ഇക്കുറി നിറം മങ്ങിയ പൊങ്കല്‍.

ജനുവരി 14 വെള്ളിയാഴ്ചയാണ് ഇത്തവണ പൊങ്കല്‍. തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ പൊങ്കല്‍ മുക്കുവരടക്കമുള്ള തീരദേശവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇത്തവണ പൊങ്കലാഘോഷിക്കാല്‍ സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത അവസ്ഥയിലാണ് ഭൂരിഭാഗം പേരും. തീരദേശങ്ങളില്‍ മാത്രം 6,000 പേരാണ് സുനാമി ദുരന്തത്തില്‍ മരിച്ചത്.

സാധാരണയായി ധാരാളം മത്സ്യങ്ങള്‍ ലഭിക്കുകയും ബീച്ചുകളിലും മറ്റും ഉത്സവപ്രതീതി കൈവരികയും ചെയ്യുന്ന സമയമാണ് പൊങ്കലിന്റേത്. എന്നാല്‍ ഇത്തവണ ദുരിതാശ്വാസമായി സര്‍ക്കാര്‍ നല്‍കുന്ന സാധനങ്ങള്‍ വാങ്ങാന്‍ വെയിലും സഹിച്ച് നീണ്ട വരികളില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് ഇവരില്‍ പലര്‍ക്കും.

ഇവരുടെ ഇപജീവനമാര്‍ഗങ്ങള്‍ക്കായി സര്‍ക്കാര്‍ കൈത്തൊഴിലുകളും മറ്റു പദ്ധതികളും ആരംഭിച്ചിട്ടുണ്ടെങ്കിലും മത്സ്യബന്ധനമൊഴികെ മറ്റൊന്നും ഇവര്‍ക്കറിയില്ല. മത്സ്യബന്ധനം പുനരാരംഭിക്കാന്‍ വലയും മറ്റുപകരണങ്ങളും എത്രയും വേഗം ലഭ്യമാക്കണമെന്നാണ് ഭൂരിഭാഗത്തിന്റെയും ആവശ്യം.

കുലത്തൊഴിലെന്നതിനുപരി മത്സ്യബന്ധനം ഇവര്‍ക്ക് അഭിമാനപ്രശ്നമാണെന്ന് തമിഴ്നാട് റൂറല്‍ ഡെവലപ്മെന്റ് സെക്രട്ടറി ശാന്തശീല നയ്യാര്‍ പറഞ്ഞു.

ഇവര്‍ക്കിടയില്‍ പണം വിതരണം ചെയ്യുന്നതിനേക്കാള്‍ നല്ലത് മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലയും ബോട്ടുകളും നന്നാക്കിക്കൊടുക്കുകയാണെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അഭിപ്രായമുണ്ട്. പണം വിതരണം ചെയ്യുമ്പോള്‍ അനര്‍ഹരായവരും കൈപ്പറ്റുന്നുണ്ട്. ലഭിക്കുന്ന പണം ഫലപ്രദമായി വിനിയോഗിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. അതുകൊണ്ടാണ് സന്നദ്ധപ്രവര്‍ത്തകര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്.

പൊങ്കലോടു കൂടി ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തങ്ങള്‍ക്കായി സര്‍ക്കാര്‍ പണിയുന്ന താല്‍ക്കാലിക ഷെഡുകളിലേക്കു മാറാന്‍ കഴിയുമെന്നതാണ് ഇവര്‍ക്കാകെയുള്ള ആശ്വാസം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X