മാറാട്: സാക്ഷി കൂറുമാറി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിലെ മഹസര്‍ സാക്ഷി കൂറുമാറി. കേസിലെ 18-ാം സാക്ഷി അരീക്കോട് വെള്ളേരി ചേക്കുണ അബ്ദുള്‍ റഷീദാണ് കൂറുമാറിയത്.

കൊലയ്ക്കുപയോഗിച്ച ആയുധം നിര്‍മിച്ചുകൊടുത്ത സുബ്രഹ്മണ്യന്റെ ആലയില്‍നിന്ന് ആയുധങ്ങളെന്നു തോന്നുന്ന സാധനങ്ങള്‍ കയറ്റിയ ഓട്ടോറിക്ഷയും ആര്‍.സി.യും ക്രൈംബ്രാഞ്ച് കസ്റഡിയിലെടുത്തതു സംബന്ധിച്ച് തയ്യാറാക്കിയ മഹസറില്‍ ഒപ്പുവെച്ച സാക്ഷിയാണ് അബ്ദുള്‍ റഷീദ്. എന്നാല്‍, താനൊന്നും കണ്ടിട്ടില്ലെന്നും പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് കാണിച്ച പേപ്പറില്‍ ഒപ്പിടുകയാണ് ചെയ്തതെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹരിദാസന്റെ വിസ്താരത്തില്‍ റഷീദ് ബോധിപ്പിച്ചു.

മാറാട് കേസില്‍ 16-ാം സാക്ഷിയായ അരീക്കോട് വെങ്ങേരി ചക്കാലയ്ക്കല്‍ അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. 2003 ജൂണ്‍ 23ന് കടുങ്ങല്ലൂരില്‍വെച്ചാണ് ക്രൈംബ്രാഞ്ച് ഓട്ടോറിക്ഷ കസ്റഡിയിലെടുത്തത്. അബ്ദുള്‍ ലത്തീഫ് വിദേശത്താണ്.

മാറാട് കൂട്ടക്കൊലക്കേസിലെ 12, 13 സാക്ഷികളായ അബ്ദുറഹിമാന്‍, അബൂബക്കര്‍ സിദ്ദിഖ് എന്നിവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആയുധങ്ങളെന്നു സംശയിക്കുന്ന സാധനങ്ങള്‍ അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയില്‍ ബേപ്പൂരിലെത്തിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്