കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി ഭരണശൈലി മാറ്റണം: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ ഭരണശൈലി മാറ്റണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ ആവശ്യപ്പെട്ടു. അതിനു തയ്യാറായില്ലെങ്കില്‍ ഈ ഭരണത്തിനെതിരെ തനിക്കാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഭരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കല്ല കിട്ടുന്നത്; മറ്റു ചിലര്‍ക്കാണ്. ഇത്തരമാളുകള്‍ക്ക് നേട്ടമുണ്ടാകുന്നതിലൂടെ ഉമ്മന്‍ചാണ്ടിക്കും പ്രയോജനമുണ്ട്- കരുണാകരന്‍ പറഞ്ഞു. ഫിബ്രവരി എട്ട് ചൊവ്വാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.

ഭരണത്തിനെതിരായി സംഘടനാപരമായും ജനാധിപത്യപരമായും ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യും. അത് ഗ്രൂപ്പിസമല്ല. നല്ലൊരു ഭരണം കാഴ്ച വക്കാന്‍ തനിക്കിപ്പോഴും സാധിക്കും. എന്നാല്‍ ഇപ്പോള്‍ നേരിട്ട് ഭരണമേറ്റെടുക്കില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നതു തെറ്റാണെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കട്ടെയെന്നും കരുണാകരന്‍ പറഞ്ഞു.

ദീര്‍ഘദൃഷ്ടിയില്ലാത്ത സാമ്പത്തിക നയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേത്. സര്‍ക്കാര്‍ ഭരണം മൂലം ദുരിതമനുഭവിക്കേണ്ടി വരുന്നത് ജനങ്ങളാണ്. ജനങ്ങളില്‍ നിന്നും കുറെ കടലാസുകള്‍ വാങ്ങുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇവയിലെത്രയെണ്ണത്തില്‍ ഒപ്പിട്ടെന്നു വ്യക്തമാക്കണം. സൂപ്പര്‍ ക്യാബിനറ്റായാണ് മുഖ്യമന്ത്രിയുടെ ഭരണം. കാര്യങ്ങള്‍ സത്യസന്ധമായി ജനങ്ങളോടു തുറന്നുപറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണം.

രമണ്‍ ശ്രീവാസ്തവയെ ഡിജിപിയാക്കിയതു മാത്രമാണ് ഈ സമയത്തിനുള്ളില്‍ ഉമ്മന്‍ചാണ്ടി ചെയ്ത ഒരേയൊരു നല്ല കാര്യമെന്നും കരുണാകരന്‍ അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X