2004 ല്‍ ജിം കൊണ്ടുവന്നത് അഞ്ച് സ്ഥാപനങ്ങള്‍
തിരുവനന്തപുരം: എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിയ്ക്കുമ്പോള്‍ നടത്തിയ ആഗോള നിക്ഷേപക സംഗമം (ജിം) മുഖേന 2004 ല്‍ തുടങ്ങിയത് അഞ്ച് സ്ഥാപനങ്ങളാണ്.
ഇതില്‍ ഒന്ന് കല്യാണക്കടയാണ്. ഈ അഞ്ച് സ്ഥാപനങ്ങളും കൂടി മുടക്കിയതാവട്ടെ 95.7 കോടി രൂപ മാത്രമാണ്. തൊഴില്‍ ലഭിച്ചത് 960 പേര്‍ക്ക്. ഇതില്‍ 80 കോടിയും മുക്കിയിരിക്കുന്നത് തിരുവല്ലയിലെയും അങ്കമാലിയിലെയും ആലുക്കാസ് വെഡ്ഡിംഗ് സെന്ററാണ്.
പോബ്സ് ആന്‍ഡ് മാനുഫാക്ചറിംഗ് യൂണിറ്റ്, അനന്തപുരി അപ്പാരല്‍ സര്‍വീസ് തിരുവനന്തപുരം, അഡ്വാന്‍സ് ടെക്നോളജി പ്രൈ. ലിമിറ്റിഡ്, സീബ്രാ ലാബ് പ്രൈ. ലിമിറ്റഡ് എറണാകുളം എന്നിവയാണ് കഴിഞ്ഞ വര്‍ഷം ജിം മുഖേന തുടങ്ങിയ മറ്റ്സ്ഥാപനങ്ങള്‍.
ഇവയില്‍ കെ.എസ്.ഐ.ഡി.സി.യുമായി ബന്ധപ്പെട്ട് രണ്ടും കിന്‍ഫ്രയുമായി ബന്ധപ്പെട്ട് മൂന്നും സ്ഥാപനങ്ങളാണ് തുടങ്ങിയതെന്നും മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ ജോണി നെല്ലൂര്‍, ഷിബു ബേബി ജോണ്‍, എന്നിവരെ രേഖാമൂലം അറിയിച്ചു.












Click it and Unblock the Notifications