Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ ജാമ്യാപേക്ഷ തള്ളി

ചെന്നൈ: അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലുള്‍പ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന മദനിയുടെ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് മാര്‍ച്ച് 17 വ്യാഴാഴ്ച കോടതി തള്ളിയത്.

വിചാരണ പൂര്‍ത്തിയാക്കാതെ മദനിയെ ജയിലിലിട്ടിരിക്കുന്നത് ഭരണഘടനാലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിലെ അഡ്വ.കെ.രാംകുമാറാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ ഒരു തവണ മദ്രാസ് ഹൈക്കോടതിയില്‍ മദനിക്കു വേണ്ടി ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അതു തള്ളിയിരുന്നു. തുടര്‍ന്ന് ജാമ്യത്തിനു വേണ്ടി സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വീണ്ടും മദ്രാസ് ഹൈക്കോടതിയില്‍ മദനിക്കു വേണ്ടി വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

മദനിയെ മോചിപ്പിക്കാന്‍ കേരളമുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ജയലളിത ഈ ആവശ്യം നിരസിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+