Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ സംസ്ഥാനത്തെ മദ്യവത്കരിക്കുന്നു: സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവത്ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞു. പുതിയ എക്സൈസ് നയം എത്രയും പെട്ടെന്നു പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ മദ്യനയം സര്‍ക്കാരിനു മേല്‍ മദ്യലോബിക്കുള്ള സ്വാധീനമാണ് കാണിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഭീഷണിയാണ് മദ്യഉപഭോഗം. സര്‍ക്കാര്‍ കണക്കുപ്രകാരം തന്നെ ഓരോ വര്‍ഷവും മദ്യത്തിന്റെ ഉപഭോഗം 18 ശതമാനം വര്‍ദ്ധിക്കുന്നുണ്ട്. ഇത് സര്‍ക്കാര്‍ കണക്കുമാത്രമാണ്. സംസ്ഥാനത്തെ മദ്യഉപഭോഗം കുറച്ചുകൊണ്ടുവരണമെന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പുവാഗ്ദാനമാണ്.ജനങ്ങളുടെ മദ്യാസക്തി കുറക്കണം. ഇത് ഇനിയെങ്കിലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കൂടുതല്‍ ബിയര്‍ഷാപ്പുകളനുവദിച്ചു കൊണ്ടുള്ള അബ്കാരി നയം മാര്‍ച്ച് 16 ബുധനാഴ്ച മന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയിലവതരിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+