ബീഹാര്‍: എല്‍ജെപി എംഎല്‍എമാര്‍ അജ്ഞാതകേന്ദ്രത്തില്‍

  • Posted By:
Subscribe to Oneindia Malayalam

റാഞ്ചി: ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് രാംവിലാസ് പാസ്വാന്‍ തടസം നില്‍ക്കുന്നുവെന്ന് ആരോപിക്കുന്ന ഒരു ഡസനോളം ലോക്ജനശക്തി എംഎല്‍എമാര്‍ അജ്ഞാതകേന്ദ്രത്തിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ട്.

ജാംഷെഡ് പൂരിനടുത്തുള്ള രണ്ട് റിസോര്‍ട്ടുകളില്‍ ക്യാമ്പ് ചെയ്തിരുന്ന എല്‍ജെപി എംഎഎല്‍എമാരാണ് അജ്ഞാതകേന്ദ്രത്തിലേക്ക് നീങ്ങിയത്. പാസ്വാന്റെ പാര്‍ട്ടി ഒരു പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്.

പാസ്വാന്‍ ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തടസം നില്‍ക്കുകയാണെന്ന് ആരോപിച്ച് എല്‍ജെപി അഖിലേന്ത്യാ സെക്രട്ടറിയും മുന്‍കേന്ദ്രമന്ത്രിയുമായ നാഗമണി ശനിയാഴ്ച രാജിവച്ചിരുന്നു. എല്‍ജെപിയുടെ പതിനേഴോളം എംഎല്‍എമാര്‍ ജനതാദള്‍ യുനൈറ്റഡുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം നടത്തുന്നുണ്ട്. ഈ എംഎല്‍എമാര്‍ ജാംഷെഡ്പൂരില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ഇവരാണ് അജ്ഞാതകേന്ദ്രത്തിലേക്ക് നീങ്ങിയത്.

29 എംഎല്‍എമാരുള്ള എല്‍ജെപി ഇതോടെ ഒരു പിളര്‍പ്പിന്റെ വക്കിലെത്തിനില്‍ക്കുകയാണ്. പാസ്വാനുമായി ഇടഞ്ഞുനില്‍ക്കുന്ന എംഎല്‍എമാര്‍ ജെഡിയു നേതാവ് നിതീഷ്കുമാറുമായി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. അതേ സമയം തന്റെ പാര്‍ട്ടിയില്‍ പിളര്‍പ്പൊന്നുമില്ലെന്നാണ് പാസ്വാന്‍ അവകാശപ്പെടുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്