പിരിച്ചുവിടലിന് ഉത്തരവാദി ലാലു: പാസ്വാന്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബീഹാറില്‍ നിയമസഭ പിരിച്ചുവിടാന്‍ നിര്‍ബന്ധിതമായ സാഹചര്യമൊരുക്കിയതിന് ഉത്തരവാദി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവാണെന്ന് ലോക്ജനശക്തി നേതാവ് രാംവിലാസ് പാസ്വാന്‍ ആരോപിച്ചു.

ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ആര്‍ജെഡി നേതാവിന് മുഖ്യമന്ത്രി പദം എന്നതുള്‍പ്പെടെയുള്ള തന്റെ നിര്‍ദേശങ്ങള്‍ ലാലു തള്ളിക്കളയുകയായിരുന്നുവെന്നും ബീഹാറില്‍ അധികാരം നഷ്ടപ്പെട്ടതിലുള്ള അസ്വസ്ഥതയാണ് അദ്ദേഹിനെന്നും പാസ്വാന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ബിജെപി തങ്ങളുടെ ആളുകളെ തന്റെ പാര്‍ട്ടിയിലേക്ക് കടത്തിവിട്ടെന്നും അവരാണ് പാര്‍ട്ടി വിട്ടുപോയതെന്നും പാസ്വാന്‍ ചൂണ്ടിക്കാട്ടി.

അതേ സമയം ബീഹാര്‍ നിയമസ പിരിച്ചുവിടാനുള്ള തീരുമാനം ന്യായയുക്തമാണെന്നും കുതിരക്കച്ചവടം ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ നടപടിയെന്നും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്